27.1 C
Pathanāmthitta
Sunday, October 1, 2023 1:19 pm
-NCS-VASTRAM-LOGO-new

കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാനുള്ള തീരുമാനം മുന്‍കരുതലിന്റെ ഭാഗമായെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്; നിപ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാനുള്ള തീരുമാനം മുന്‍കരുതലിന്റെ ഭാഗമായെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവസരം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. നിപ വ്യാപനമുള്ള പ്രദേശങ്ങളില്‍ പ്രത്യേക യോഗങ്ങള്‍ വെളളിയാഴ്ച ചേരും. സുരക്ഷ മുന്നില്‍ കണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നത്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, ആരോഗ്യമന്ത്രി വീണ ജോര്‍ജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇതിലാണ് അവധി നല്‍കാനുള്ള തീരുമാനമുണ്ടായത്.

life
ncs-up
ROYAL-
previous arrow
next arrow

പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പ്രതിരോധ നടപടികള്‍ നടത്തുന്നത്. പഞ്ചായത്ത് ഭരണാധികാരികളെ കൂടി പങ്കെടുപ്പിച്ചാണ് യോഗങ്ങള്‍ നടത്തുന്നത്. വെള്ളിയാഴ്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടി ജില്ലാ പ്രതിനിധികളെയും പങ്കെടുപ്പിച്ച് ഓണ്‍ലൈനായി സര്‍വകക്ഷി യോഗം നടത്തുമെന്നും പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ അംഗനവാടികള്‍ക്കും മദ്രസകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ക്കും ഉള്‍പ്പെടെ അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനായി പരീക്ഷ നടത്താം. ജില്ലയില്‍ പത്ത് ദിവസത്തേക്ക് പൊതുപരിപാടികള്‍ നിരോധിച്ചിട്ടുണ്ട്. ഇന്ന് നടത്താനിരുന്ന മന്ത്രിസഭാ യോഗം നാളത്തേക്ക് മാറ്റിവച്ചു.

ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow