ബേപ്പൂരിൽ തനിക്ക് കക്ഷി രാഷ്ട്രീയഭേദമന്യേ വോട്ട് ലഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബേപ്പൂരിൽ തനിക്ക് കക്ഷി രാഷ്ട്രീയഭേദമന്യേ വോട്ട് ലഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ വോട്ട് തനിക്ക് ലഭിക്കുമെന്നും മൂന്ന് റൗണ്ട് പ്രചാരണം പൂർത്തിയാക്കിയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നടന്ന വികസനപ്രവർത്തനങ്ങൾ എല്ലാം നാട് ആവശ്യപ്പെട്ട കാര്യങ്ങളാണ്. ആളുകൾ ഇതിൽ സംതൃപ്തരാണ് എന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. രാഷ്ട്രീയപ്രവർത്തനം എന്നാൽ ആശയപരമായ സംവാദമാണെന്നും എല്ലാ നേതാക്കളോടും തനിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്നും റിയാസ് പറഞ്ഞു. രാഹുൽ ഗാന്ധിയോടും തനിക്ക് രാഷ്ട്രീയമായ അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പിതൃത്വം താൻ ഇതുവരെ ചോദ്യം ചെയ്‌തിട്ടിട്ടില്ല എന്നും അൻവറിനെ ഉന്നമിട്ട് റിയാസ് പറഞ്ഞു.

പാണക്കാട് തങ്ങളുടെ രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുണ്ടെങ്കിലും അദ്ദേഹത്തെ താൻ ആക്ഷേപിച്ചിട്ടില്ല. യൂത്ത് ലീഗിന്റെ നിലവാരമേ തങ്ങൾക്കുള്ളൂ എന്ന അധിക്ഷേപവും താൻ നടത്തിയിട്ടില്ല. അടുത്തിടെയുണ്ടായ വിവാദത്തിലും താൻ ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് പറഞ്ഞത്. രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയം തന്നെ പറയണമെന്നും റിയാസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...