പോലീസ് ജനങ്ങളുടെ മേൽ കുതിരകയറരുതെന്ന് മന്ത്രി എം.വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസിനെതിരെ വിമർശനവുമായി മന്ത്രി എം.വി ഗോവിന്ദൻ. മനുഷ്യത്വ വിരുദ്ധമായി ചില പോലീസുകാർ ഇടപെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത്തരം പ്രവണതയുള്ള പോലീസുകാരെ തിരുത്തണം. ജനങ്ങളുടെ മേൽ കുതിര കയറുന്നത് ഇടതുപക്ഷത്തിന്റെ നയമല്ല. ജനങ്ങളെ കൃത്യമായി സേവിക്കാനാണ് പോലീസ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി പോലീസിനെതിരെ വിമർശനം ഉന്നയിച്ചത്. പോലീസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ ആരോപണം.

ചില പോലീസ് ഉദ്യോഗസ്ഥർ ആഭ്യന്തര വകുപ്പിന് ബാധ്യതയെന്ന് നേരത്തെയും വിമർശനം ഉയർന്നിരുന്നു. ചില ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും പോലീസിനെതിരായ വിമർശനം ഉയർന്നുവന്നിട്ടുണ്ട്. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനങ്ങൾ പോലീസിൽ നിന്നുണ്ടാകുന്നു. നിയന്ത്രണമില്ലാത്ത വിധത്തിലാണ് ചിലയിടങ്ങളിൽ പോലീസ് ഇടപെടലുണ്ടാകുന്നതെന്ന അഭിപ്രായങ്ങളും ഉയർന്നുവന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...