കാബൂളിലെ മസ്ജിദിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

കാബൂള്‍ : അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ മസ്ജിദിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായും 30 പേര്‍ക്ക് പരിക്കേറ്റതായും  താലിബാന്‍ വക്താവ് അറിയിച്ചു. വെള്ളിയാഴ്ചയാണ് കാബൂളിലെ ഖലീഫ സാഹിബ് മസ്ജിദില്‍ ഭീകരാക്രമണം ഉണ്ടായത്. പ്രാര്‍ഥനയ്ക്കായി നൂറുകണക്കിന് വിശ്വാസികള്‍ തടിച്ചുകൂടിയിരുന്നു. ചാവേര്‍ ആക്രമണമാണ് നടന്നത് എന്നാണ് പ്രാഥമിക വിവരം.

പ്രാര്‍ഥിക്കാന്‍ എത്തിയവര്‍ക്കൊപ്പം മസ്ജിദിലേക്ക് നുഴഞ്ഞുകയറിയ ചാവേര്‍ പ്രാര്‍ഥനയ്ക്കിടെ പൊട്ടിത്തെറിച്ചതാകാമെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തില്‍ 76 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളതെന്നാണ് ആശുപത്രികളില്‍ നിന്നും ലഭിക്കുന്ന വിവരം. ഭീകരാക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നാണ് സൂചന.

കഴിഞ്ഞ ദിവസവും സമാന രീതിയില്‍ കാബൂളില്‍ സ്ഫോടനം ഉണ്ടായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെ ബാല്‍ഖ് പ്രവിശ്യയിലെ മസാര്‍-ഇ-ശെരീഫിലായിരുന്നു ഇരട്ട സ്ഫോടനം നടന്നത്. ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരട്ട സ്‌ഫോടനങ്ങളിലൊന്ന് വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപവും മറ്റൊന്ന് വാഹനത്തില്‍ വെച്ചുമാണ് നടന്നതെന്നാണ് പുറത്തുവന്ന വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...