കോന്നി : പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു വി- കോട്ടയം കൈതക്കര പട്ടികവർഗ്ഗ പ്രഗതി സന്ദർശിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ ഐഎഎസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
സംസ്ഥാന സർക്കാർ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ വികസന പ്രവർത്തികൾ കൈതക്കരയിൽ അനുവദിച്ചിരുന്നു.
കൈതക്കരയിൽ എത്തിയ മന്ത്രി നിർമ്മാണം പൂർത്തീകരിച്ച വീടുകൾ സന്ദർശിക്കുകയും നാട്ടുകാരുടെ പരാതികൾ സ്വീകരിക്കുകയും ചെയ്തു. കൈതക്കരയിൽ സാംസ്കാരിക മന്ദിരം നിർമ്മിക്കണമെന്നും പൊതു കിണർ നവീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മന്ത്രിയോടൊപ്പം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ , ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ ഐഎഎസ് പ്രമാണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ നവനീത്, വൈസ് പ്രസിഡണ്ട് മിനി റെജി, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ നജീം, ഗ്രാമപഞ്ചായത്ത് അംഗം നിഷ മനോജ്, കൈതക്കര ഊര് മൂപ്പത്തി സന്ധ്യ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1