പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ലഭിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ലഭിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ തുക ഇത്തവണ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. അരുവിക്കര മണ്ഡലത്തിലെ വെള്ളനാട്, പന്നിയോട് ഗവ. സ്‌കൂളുകളിലായി നിര്‍മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിനായുള്ള തുക എണ്‍പത്തിയഞ്ചില്‍ നിന്ന് തൊണ്ണൂറ്റിയഞ്ച് കോടിയായി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനത്തിനായി 65 കോടി രൂപ വകയിരുത്തി. ഓട്ടിസം പാര്‍ക്കിനായി 40 ലക്ഷവും, സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയുടെ നടത്തിപ്പിലേക്ക് സംസ്ഥാന വിഹിതമായി 65 കോടി രൂപയും നീക്കി വെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വെള്ളനാട് ഗവണ്‍മെന്റ് എല്‍ പി എസില്‍ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കിഫ്ബി-കില മുഖേന ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്. പന്നിയോട് ഗവണ്‍മെന്‍റ് എല്‍ പി സ്‌കൂളിനായി എംഎല്‍എ ജി. സ്റ്റീഫന്‍റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ഇരുചടങ്ങുകളിലും ജി സ്റ്റീഫന്‍ എം.എല്‍എ അധ്യക്ഷനായി. വിവിധ തദ്ദേശ ഭരണ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...

റെയിൽവേയിൽ പുതിയ വിപ്ലവകരമായ മാറ്റം ; 35 ഹൈഡ്രജൻ ട്രെയിനുകൾ കൂടി സർവീസിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് വിജയകരമായി മുന്നേറുന്ന...