തിരുവനന്തപുരം : കേന്ദ്രമന്ത്രിമാരെ വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തോര വേളയിലാണ് മന്ത്രിയുടെ പ്രതികരണം. കേന്ദ്രമന്ത്രിമാർ പണിപൂർത്തിയാവുന്ന ദേശീയപാതക്കരികെ നിന്ന് ഫോട്ടോ എടുത്താൽ മാത്രം പോര കുഴിയെണ്ണണമെന്നായിരുന്നു റിയാസിന്റെ വിമർശനം. നിയമസഭയിലാണ് കേന്ദ്രസർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.
കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരു കേന്ദ്രമന്ത്രി ദിവസവും വാര്‍ത്താസമ്മേളനം നടത്താറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനത്തേക്കാള്‍ കുഴികള്‍ റോഡിലുണ്ടെന്നും റിയാസ് പരിഹസിച്ചു. അദ്ദേഹം നടത്തുന്ന വാർത്താ സമ്മേളനങ്ങളേക്കാൾ കുഴികൾ ദേശീയ പാതയിലുണ്ട്. പലതവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, കേന്ദ്രമന്ത്രിമാരെ പ്രകോപിപ്പിക്കാതെ കാര്യം പറയണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു.ദേശീയപാതയില്‍ ഇപ്പോള്‍ വികസനം നടക്കുന്നുവെന്നത് യാഥാര്‍ഥ്യമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. അത് ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്നതുകൊണ്ടാണ്. ഈ ഭൂമി ഏറ്റെടുക്കല്‍ എളുപ്പമായത് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് വലിയ നഷ്ടപരിഹാരം ലഭിക്കാന്‍ കഴിയുന്നതിനാലാണ്.
ഭൂമി ഏറ്റെടുക്കലിന് വലിയ നഷ്ടപരിഹാരം ലഭിക്കാനുള്ള നിയമം പാസാക്കിയത് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്താണെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് വലിയ നഷ്ടപരിഹാരം നല്‍കാനുള്ള നിയമം മന്‍മോഹന്‍ സിംഗ് എന്നാല്‍ കേന്ദ്രത്തെ താൻ വിമർശിക്കുമ്പോൾ സഭയിൽ ബിജെപി പ്രതിനിധി ഉണ്ടായിരുന്നെങ്കിൽ അവർക്ക് പ്രകോപനം ഉണ്ടാകുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. അവരില്ലാത്ത സഭയിൽ മറ്റുള്ളവർക്ക് എങ്ങനെ പ്രകോപനം ഉണ്ടായെന്ന് റിയാസ് ചോദിച്ചു. പ്രകോപനം ഉണ്ടായാൽ തനിക്കൊന്നും ചെയ്യാനില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.