ആയിരത്തിലധികം ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: രാജ്യത്ത് ആയിരത്തിലധികം ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി. അഹമ്മദാബാദിലും സൂറത്തിലും നടന്ന റെയ്ഡുകളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരത്തിലധികം ബംഗ്ലാദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. അഹമ്മദാബാദില്‍ നിന്ന് 890 ബംഗ്ലാദേശികളെയും സൂറത്തില്‍ നിന്ന് 134 പേരെയുമാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ അവരുടെ പൗരത്വം സ്ഥിരീകരിക്കുകയാണെന്നും പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) വികാസ് സഹായ് പറഞ്ഞു.

കുടിയേറ്റക്കാരെ നാടുകടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ബംഗ്ലാദേശി പൗരന്മാരാണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരുമായും അതിര്‍ത്തി സുരക്ഷാ സേനയുമായും (ബിഎസ്എഫ്) ഏകോപിപ്പിച്ച് എത്രയും വേഗം നാടുകടത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ താമസിക്കുന്ന ബംഗ്ലാദേശികള്‍ സ്വന്തം ഇഷ്ടപ്രകാരം പോലീസിന് മുന്നില്‍ കീഴടങ്ങണമെന്നും അല്ലാത്തപക്ഷം അവരെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്നും ഹര്‍ഷ് സംഘവി മുന്നറിയിപ്പ് നല്‍കി. കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടശ്ശേരിക്കര ജംഗ്ഷനില്‍ പൈപ്പ് പൊട്ടിയ ഭാഗത്തെ റോഡ് പൂർണ്ണമായി പുനരുദ്ധരിച്ചു

0
വടശ്ശേരിക്കര : മണ്ണാറകുളഞ്ഞി - ശബരിമല പാതയിൽ വടശ്ശേരിക്കര ജംഗ്ഷന് സമീപം...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ് മരവിപ്പിച്ചു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ്...

സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ക്ലാസ് മുറിക്കുള്ളിൽ മദ്യപിച്ച സംഭവം ; സ്കൂൾ...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ...

വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

0
കൊച്ചി: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ....