ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ മര്‍ദിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താൻ നിര്‍ദേശം നല്‍കി മന്ത്രി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കാസര്‍കോട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപർ മർദിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താൻ കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിർദേശം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് നിർദേശം നൽകിയത്. റിപ്പോർട്ടർ ടി വി നൽകിയ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. കാസർകോട് നായന്മാര്‍മൂലയിലെ തന്‍ബിയര്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വിദ്യാർത്ഥിക്ക് അധ്യാപകരിൽ നിന്ന് മർദ്ദനമേൽക്കേണ്ടി വന്നത്. ക്ലാസ് എടുക്കുന്ന സമയത്ത് അധ്യാപിക വിദ്യാര്‍ത്ഥിയോട് ബോര്‍ഡില്‍ ഒരു കാര്യം എഴുതാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി അതിന് തയ്യാറായില്ലെന്നും കളിയാക്കിയെന്നും ആരോപിച്ച് മറ്റ് അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായാണ് ആരോപണം.

ഇന്റര്‍വെല്‍ സമയത്ത് സ്റ്റാഫ് മുറിയിലേക്ക് വിളിച്ചുവരുത്തി അധ്യാപകര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. അധ്യാപികയെ കളിയാക്കിയത് എന്തിനെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. അധ്യാപകരില്‍ ഒരാള്‍ മുഖത്തടിക്കുകയും ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ബെഞ്ചിലേക്ക് വലിച്ചിട്ടതായുമാണ് പരാതി. ഈ അധ്യാപകന്‍ അസഭ്യം പറഞ്ഞതായും വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു. സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ വിദ്യാര്‍ത്ഥി സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് പിതാവ് ഇതേപ്പറ്റി അധ്യാപകരോട് ചോദിച്ചപ്പോള്‍ മോശം അനുഭവമാണ് ഉണ്ടായതെന്നും ആരോപണമുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...