സിനിമ ടൂറിസം പദ്ധതികൾ കേരളത്തിന്റെ ടൂറിസം പ്രവത്തങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

For full experience, Download our mobile application:
Get it on Google Play

കാസർകോഡ്: സിനിമ ടൂറിസം പദ്ധതികൾ കേരളത്തിന്റെ ടൂറിസം പ്രവത്തങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. 1995ൽ പുറത്തിറങ്ങിയ ‘ബോംബെ’ സിനിമയുടെ സംവിധായകൻ മണിരത്‌നം, നായിക മനീഷ കൊയ്രാള, ഛായാഗ്രഹൻ രാജീവ്‌ മേനോൻ എന്നിവർക്കൊപ്പം ബേക്കൽ കോട്ട സന്ദർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സിനിമ ടൂറിസം പദ്ധതി ആവിഷ്കരിക്കുന്നത് വഴി പഴയ സിനിമ ലൊക്കേഷനുകൾ ജനങ്ങളിലേക്ക് എത്തിക്കാനും അതുവഴി ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് 30 വർഷങ്ങൾക്കിപ്പുറം ഇങ്ങനെയൊരു കൂടികാഴ്ച സംഘടിപ്പിച്ചത്. ഇതുവഴി ബേക്കലിലെ മാത്രമല്ല കേരളത്തിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് കരുത്തു നൽകുമെന്നും മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു. 30 വർഷങ്ങൾക്കിപ്പുറം ഒരിക്കൽക്കൂടി പ്രിയപ്പെട്ട സിനിമയുടെ ലൊക്കേഷനിൽ പ്രിയപ്പെട്ട സഹപ്രവർത്തകർക്കൊപ്പം പങ്കുചേരാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് മൂവരും. ‌സി എച്ച് കുഞ്ഞമ്പു എം എൽ എ, ബേക്കൽ റിസോർട്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ഷിജിൻ പറമ്പത്ത്, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എം.എ. ബേബി നടത്തിയ ‘ഔചിത്യ’ പരാമർശം തള്ളി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി...

കിഫ്‌ബി ഇന്നത്തെ കാലത്തിനുസരിച്ച് രീതി പുനരാവിഷ്കരിക്കണമെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ

0
ആലപ്പുഴ: കിഫ്‌ബി ഇന്നത്തെ കാലത്തിനുസരിച്ച് രീതി പുനരാവിഷ്കരിക്കണമെന്ന് അമ്പലപ്പുഴ എംഎൽഎ ജി...

കുട്ടികളില്‍ വായനശീലം വളര്‍ത്തണം : അഡ്വ. പ്രമോദ് നാരായണന്‍ ​

0
ചുങ്കപ്പാറ : കുട്ടികളില്‍ ചെറുപ്പം മുതല്‍ക്കേ വായനശീലം വളര്‍ത്തിയെടുക്കേണ്ടത് അവരുടെ ബൗദ്ധികവും...

എൽഡിഎഫ് സർക്കാർ കൊടുത്ത പോലെ മദ്യശാലകൾ ഞങ്ങൾ നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ കൊടുത്ത പോലെ മദ്യശാലകൾ ഞങ്ങൾ നൽകിയിട്ടില്ലെന്ന് ആഭ്യന്തര...