പത്തനംതിട്ട : മരങ്ങളായിരുന്നു പത്തനംതിട്ട നഗരസഭ നന്നുവക്കാട് മുതുവരത്തില്‍ വീട്ടില്‍ എം കെ രമണിയുടെ ഉറക്കംകെടുത്തിയിരുന്നത്. വീടിന് മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മഹാഗണിയും പനയും വീഴാവുന്ന നിലയിലായത് ജീവഹാനിയെന്ന ഭയമാണ് ഉളവാക്കിയത്. ഭര്‍ത്താവ് മരിച്ചതോടെ വര്‍ഷങ്ങളായി ഒറ്റയ്ക്ക് കഴിയാന്‍ വിധിക്കപ്പെട്ടതോടെ ഭയാശങ്കകള്‍ക്ക് ആക്കംകൂടി. അയല്‍വാസിയോടു പറഞ്ഞിട്ടു കാര്യമില്ലെന്നും മനസിലായി. മുട്ടിയ ഭരണതലവാതിലുകള്‍ തുറക്കുന്നില്ലെന്ന തിരിച്ചറിവും. അങ്ങനെയാണ് കോഴഞ്ചേരി താലൂക്ക് അദാലത്ത് എന്ന വഴിയിലേക്ക് എത്തിയത്. ആവലാതി കേട്ടറിഞ്ഞതോടെ തത്സമയം പരിഹാരം നിര്‍ദേശിക്കുകയായിരുന്നു വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. നഗരസഭ സെക്രട്ടറിയുടെ ചുമതലയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മരങ്ങള്‍ വെട്ടിമാറ്റി തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ് നല്‍കിയത്.
വര്‍ഷങ്ങളായി അലട്ടിയിരുന്ന പരാതിയുമായാണ് പത്തനംതിട്ട നഗരസഭ നന്നുവക്കാട് മുതുവരത്തില്‍ വീട്ടില്‍ എം കെ രമണിയമ്മ കരുതലും കൈത്താങ്ങും കോഴഞ്ചേരി അദാലത്തില്‍ എത്തിയത്. ഭര്‍ത്താവ് മരിച്ചതോടെ വര്‍ഷങ്ങളായി അമ്മ തനിച്ചാണ് വീട്ടില്‍ താമസിക്കുന്നത്. മക്കള്‍ രണ്ടുപേരും ജോലി ആവശ്യവുമായി ദൂരെയാണ് ഉള്ളത്. അയല്‍വാസിയുടെ അതിരിലെ മഹാഗണി, പന വൃക്ഷങ്ങള്‍ അപകടാവസ്ഥയില്‍ പുരയിടത്തിലേക്ക് ചാഞ്ഞു നില്‍ക്കുന്നതാണ് ഉറക്കം കെടുത്തിരുന്നത്. പലതവണ അയല്‍വാസിയോട് ആവശ്യപ്പെട്ടെങ്കിലും മുറിച്ചുമാറ്റിയില്ല. പഞ്ചായത്തിലും ആര്‍ ഡി ഓ ഓഫീസിലും പരാതി നല്‍കി ശിഖരങ്ങള്‍ മുറിച്ചുമാറ്റിയെങ്കിലും ഇപ്പോള്‍ വീണ്ടും അവസ്ഥയിലാണ് മരങ്ങള്‍ നില്‍ക്കുന്നത്. അദാലത്തില്‍ വിഷയം പരിഗണിച്ച മന്ത്രി പി രാജീവ് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മരങ്ങള്‍ വെട്ടിമാറ്റി തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി.