Tuesday, April 23, 2024 1:06 pm

സിയാല്‍ മാതൃകയില്‍ കര്‍ഷകര്‍ക്ക് പങ്കാളിത്തമുള്ള കമ്പനി ജനുവരിയോടെ യാഥാര്‍ഥ്യമാകും : മന്ത്രി പി. പ്രസാദ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാല്‍) മാതൃകയില്‍ സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് പങ്കാളിത്തത്തോടെയുള്ള കാപ്കോ എന്ന കമ്പനി ജനുവരിയോടെ യാഥാര്‍ഥ്യമാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കര്‍ഷകര്‍ വിളയിച്ചെടുക്കുന്ന വിളയില്‍ നിന്ന് ഉണ്ടാക്കുന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ മെച്ചം കര്‍ഷകന് ലഭിക്കുന്നില്ല. ഈ അവസ്ഥക്ക് മാറ്റം വരുത്താനാണ് കര്‍ഷകന് കൂടി പങ്കാളിത്തമുള്ള കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് വരുന്നത്. കമ്പനി യാഥാര്‍ഥ്യമാകുമ്പോള്‍ അത് മുഖേന ഓരോ മൂല്യവര്‍ധിത ഉത്പന്നം വില്‍ക്കുമ്പോഴും അതിന്റെ ലാഭം കര്‍ഷകന് കൂടി ലഭിക്കും. ഓരോ കൃഷിഭവനും ഒരു മൂല്യവര്‍ധിത ഉല്‍പ്പന്നം നിര്‍മിക്കണം. എങ്കിലേ കൃഷി ഉപജീവനമാക്കിയവര്‍ക്ക് അന്തസായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവുകയുള്ളൂ. മികച്ച കാര്‍ഷികസംസ്‌കാരത്തിന്റെ വേരുകളുള്ള റാന്നി മണ്ഡലത്തിലെ കര്‍ഷകര്‍ക്കായി ഒരു സമഗ്ര കാര്‍ഷിക പദ്ധതി പ്രത്യേകമായി ഉണ്ടാക്കുമെന്നും മണ്ഡലത്തിലെ ഓരോരുത്തര്‍ക്കും അതില്‍ പങ്കാളിത്തമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മേഖലയാണ് കാര്‍ഷികമേഖല. അതിന്റെ പ്രാധാന്യത്തെ മനസിലാക്കിയുള്ള പരിഗണനയാണ് കര്‍ഷകന് വേണ്ടത്. കൃഷിക്കാരന്‍ കൃഷിയിടത്തില്‍ നിന്നില്ലയെങ്കില്‍ ജീവിതത്തിന്റെ താളം തെറ്റും. ഇനി മുതല്‍ കൃഷി ചെയ്യില്ലാന്ന് ഓരോ കര്‍ഷകനും തീരുമാനിച്ചാല്‍ അത് ദോഷകരമായി നമ്മളെ ബാധിക്കും. അതുകൊണ്ട് തന്നെ കര്‍ഷകന് കൃഷി ചെയ്യാനും കൂടുതല്‍ പേരെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത് അനുസരിച്ച് ആപ്പിളിനേക്കാള്‍ കൂടുതല്‍ പോഷകാംശങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് ചക്കപ്പഴം. എന്നാല്‍, ആപ്പിള്‍ വില കൊടുത്ത് വാങ്ങിക്കഴിക്കുകയെന്നത് നമ്മുടെ അന്തസിന്റെ ഭാഗമായി മാറി. വാങ്ങി കഴിച്ചാല്‍ മതിയെന്ന ചിന്തയാണ് കുഴപ്പം. വാങ്ങിക്കഴിക്കണോ ഉത്പാദിപ്പിച്ച് കഴിക്കണോയെന്ന് തീരുമാനിക്കേണ്ടത് നമ്മളാണെന്നും വിള അടിസ്ഥാനമാക്കിയുള്ള കൃഷി രീതിയില്‍ നിന്ന് കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക വൃത്തിയിലേക്ക് സംസ്ഥാനം മാറുകയാണെന്നും മന്ത്രി പറഞ്ഞു.

കേരളം ഒരു പുതിയ കാര്‍ഷികമുന്നേറ്റത്തിലേക്ക് ചുവടുകള്‍ വയ്ക്കുന്ന ഈ സമയത്ത് റാന്നിയിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ് പകരുന്ന തരത്തിലാണ് കൃഷിഭവന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അതിമഹത്തായ കാര്‍ഷികസംസ്‌കൃതിയുള്ള സംസ്ഥാനമാണ് കേരളം.

എല്ലാം ലാഭത്തിന്റെ കണ്ണിലൂടെ കാണുന്ന സമയത്ത് കൃഷി ഉപേക്ഷിക്കുകയും കേരളം രോഗാതുരമാകുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ സമയത്ത് അതിനുള്ള പരിഹാരമെന്നോണം കേരളത്തിന്റെ കൃഷിമന്ത്രി അവതരിപ്പിച്ച ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയെ കേരളം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. കേരളം കേട്ടിരുന്ന വലിയ പ്രസ്താവനയായിരുന്നു അത്. വീട്ടുമുറ്റം മുതല്‍ ടെറസ് വരെ, വിദ്യാലയങ്ങള്‍ മുതല്‍ ആരാധനാലയങ്ങള്‍ വരെ എല്ലാ വിഭാഗം ജനങ്ങളും കൃഷിയിലേക്ക് ഇറങ്ങുകയെന്ന ദൗത്യം ഏറ്റെടുത്തു. ഓരോ കൃഷിയിടവും ദേവാലയം പോലെ പരിശുദ്ധമാണ്.

കൃഷിയാണ് പരിസ്ഥിതിയുടെ പാസ്വേര്‍ഡ്. റാന്നി ഉള്‍പ്പെടെയുള്ള കേരളത്തിന്റെ ചെറുതും വലുതുമായ ഗ്രാമങ്ങളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുതല്‍ കൊച്ചുകുട്ടികള്‍ വരെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പങ്കാളികളായപ്പോള്‍ വലിയ സാമൂഹികമാറ്റമാണ് ഉണ്ടായത്. കേരളത്തിന്റെ കാര്‍ഷികോത്പന്നത്തില്‍ പുതിയ ചരിതമായി മാറാന്‍ ഈ പദ്ധതിക്ക് കഴിഞ്ഞു.

ഒരു ഭരണാധികാരിക്ക് അതുവരെയുണ്ടായിരുന്ന ഒരു സമൂഹത്തിന്റെ ചലനങ്ങളില്‍, വ്യവഹാരങ്ങളില്‍, ഭാഷയില്‍, ആവിഷ്‌ക്കാരങ്ങളില്‍ മാറ്റം വരുത്താന്‍ സാധിച്ചുവെങ്കില്‍ ആ ഭരണാധികാരിയെ വിപ്ലവകാരിയെന്ന് വിളിക്കാമെങ്കില്‍ ഞങ്ങളും കൃഷിയിലേക്ക് എന്ന ഒറ്റ പദ്ധതികൊണ്ട് പി. പ്രസാദ് എന്ന പേര് വിപ്ലവകാരികളുടെ പേരിനൊപ്പം എഴുതിച്ചേര്‍ക്കാം. കേരളം ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാണുന്ന പദ്ധതിയാണ് നമ്മുടെ നാട്ടുവിഭവങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയെന്നത്. അക്കാര്യത്തിലും ശ്രദ്ധേയമായ ചുവട് വയ്പ്പാണ് കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്നതെന്നും എംഎല്‍എ പറഞ്ഞു.

ചടങ്ങില്‍ റാന്നിയിലെ മുതിര്‍ന്ന കര്‍ഷകനായ കെ.യു. തോമസിനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍കുമാര്‍, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ എം.വി. വിദ്യാധരന്‍, പഴവങ്ങാടിക്കര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജേക്കബ് ലൂക്കോസ്, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ജെസി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങളായ എ.എസ്. സുജ, അന്നമ്മ തോമസ്, വികസനകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷെര്‍ലി ജോര്‍ജ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സീമ മാത്യു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.സി ചാക്കോ, പഞ്ചായത്തംഗങ്ങളായ എം.ജി. ശ്രീകുമാര്‍, ജോയ്സി ചാക്കോ, സൗമ്യ ജി നായര്‍, റൂബി കോശി, ഷൈനി പി മാത്യു, അജിത്ത് ഏണസ്റ്റ്, അനീഷ് ഫിലിപ്പ്, ഷൈനി രാജീവ്, ബ്രില്ലി ബോബി ഏബ്രഹാം, ബിനിറ്റ് മാത്യു, ജിജി വര്‍ഗീസ്, ബിജി വര്‍ഗീസ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ നിഷ രാജീവ്, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ആലിച്ചന്‍ ആറൊന്നില്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി. ഷീല, ആത്മ പ്രോജക്ട് ഡയറക്ടര്‍ സാറാ.ടി.ജോണ്‍, കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ മഞ്ജുള മുരളികൃഷ്ണന്‍, റാന്നി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മീന മേരി മാത്യു, കാര്‍ഷിക വികസന സമിതി അംഗങ്ങളായ കെ.കെ. സുരേന്ദ്രന്‍(സിപിഐഎം), എ.ജി. ഗോപകുമാര്‍ (സിപിഐ), ആനന്ദന്‍പിള്ള(ഐഎന്‍സി), സോമന്‍ ഇളപ്ലാംശേരില്‍ (ബിജെപി), പാപ്പച്ചന്‍ കൊച്ചുമേപ്രത്ത് (ജെഡിഎസ്), തോമസ് മാത്യു(ജനാധിപത്യ കേരള കോണ്‍ഗ്രസ്), ടി.ജെ. ഫിലിപ്പ് (കേരള കോണ്‍ഗ്രസ്(ജെ)), ടി.എം. പ്രസാദ് (ആര്‍എസ്പി), സാംസണ്‍ ബേബി (എന്‍സിപി), എ.കെ. ഷജാദ്, കുരുവിള സ്‌കറിയ (കേരള കോണ്‍ഗ്രസ് (എം)), അസിസ്റ്റന്റ് എഞ്ചിനീയര്‍ മുഹമ്മദ് മഹാദ്, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി. കനകമണി, കൃഷി ഓഫീസര്‍ എം.ടി. മുത്തുസ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദല്ലാള്‍ നന്ദകുമാറിന്‍റെ ആരോപണങ്ങള്‍ തള്ളി പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാർത്ഥി അനില്‍ ആന്റണി

0
പത്തനംതിട്ട : ദല്ലാള്‍ നന്ദകുമാറിന്‍റെ ആരോപണങ്ങള്‍ തള്ളി പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാർത്ഥി...

കൂറുമാറ്റ നിരോധന നിയമം ശക്തിപ്പെടുത്തണം : വെങ്കയ്യ നായിഡു

0
ന്യൂഡൽഹി:  കൂറുമാറ്റ നിരോധന നിയമങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്ന് മുൻ  ഉപരാഷ്ട്രപതി വെങ്കയ്യ...

കളമശ്ശേരി സ്‌ഫോടനത്തിൽ കുറ്റപത്രം സമർപ്പിച്ചു

0
കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി ഡൊമനിക്...

കൽക്കെട്ട് തകർന്നത് തീരദേശവാസികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നു

0
പൂച്ചാക്കൽ : കൽക്കെട്ട് തകർന്നത് തീരദേശവാസികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നു. വേമ്പനാട്ടുകായൽത്തീരത്തെയും ഇടത്തോടുകളിലെയും...