അടുക്കളയിൽ നിന്ന് അനുവാദമില്ലാതെ ശർക്കര എടുത്തു കഴിച്ച ജോലിക്കാരിക്ക് ക്രൂരമർദ്ദനവും വധ ഭീഷണിയും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അനുവാദമില്ലാതെ അടുക്കളയിൽ നിന്ന് ഒരു കഷ്ണം ശർക്കര എടുത്തു കഴിച്ച ജോലിക്കാരിക്ക് ക്രൂരമർദ്ദനവും വധ ഭീഷണിയും. നോയിഡയിലെ ക്ലിയോ കൗണ്ടി സൊസൈറ്റിയിലെ ഫ്ളാറ്റിലാണ് സംഭവം നടന്നത്. ഇരുപതുവയസുകാരി അനിതയ്ക്കാണ് ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്നത്. അനിതയെ വീട്ടുടമസ്ഥയായ ഷെഫാലി കൗൾ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് തൊട്ടടുത്ത ദിവസമാണ് വധ ഭീഷണിയെക്കുറിച്ച് യുവതി പ്രതികരിച്ചത്.

കുറച്ചുനാളുകായി ഷെഫാലിയുടെ ഫ്ളാറ്റിലെ ജോലിക്കാരിയാണ് അനിത. നിസാര പ്രശ്നങ്ങുടെ പേരിൽപ്പോലും ക്രൂരമായി മർദ്ദിക്കുമായിരുന്നു. പലപ്പോഴും ആവശ്യത്തിന് ഭക്ഷണവും നൽകില്ലായിരുന്നു. ഇതോടെ ഫ്ളാറ്റിൽ നിന്ന് രക്ഷപ്പെടാൻ അനിത ശ്രമിച്ചു. എന്നാൽ ദുപ്പട്ടകൾ കൂട്ടിച്ചേർത്ത് കെട്ടി താഴേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സെക്യൂരിറ്റി പിടികൂടി ഷെഫാലിയെ ഏൽപ്പിച്ചു. തുടർന്നായിരുന്നു ക്രൂരമർദ്ദനം. അനിതയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്.

മെഡിക്കൽ പരിശോധനയ്ക്ക് വിധേയാക്കിയെങ്കിലും റിപ്പോർട്ട് കിട്ടിയിട്ടില്ല. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെട്ടപ്പോൾ താഴത്തെ നിലയിൽ നിന്ന് നാലാമത്തെ നിലവരെ തന്നെ ഷെഫാലി വലിച്ചിഴച്ചുകൊണ്ടാണ് പോയതെന്നാണ് അനിത പറയുന്നത്. തുടർന്ന് കഴുത്ത് ഞെരിക്കുകയും മുഖത്തുൾപ്പടെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പടിക്കെട്ടിലൂടെ അനിതയെ വലിച്ചിഴച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ക്രിസ്തുമസിന്‍റെ പിറ്റേന്നാണ് ശർക്കര കഴിച്ചതിന് ക്രൂരമർദ്ദനമേൽക്കേണ്ടിവന്നതെന്നാണ് അനിത പറയുന്നത്. ചെരിപ്പുകൊണ്ട് അടിക്കുകയും തീകൊളുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യുവതി പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുക്കുപണ്ടത്തിന് സ്വർണ്ണത്തിന്റെ വില നൽകി ബാങ്ക് അപ്രൈസറുടെ തട്ടിപ്പ് ; ലക്ഷങ്ങൾ തട്ടിയ സംഘം...

0
കൊച്ചി: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും...

​’ടെലഗ്രാം വലിയ സുരക്ഷാ ഭീഷണി’ ; ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ, ചോദ്യങ്ങളുമായി...

0
ന്യൂഡൽഹി: തെറ്റായ സൈബർ പ്രക്രിയകൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗതാഗതം തടസപ്പെടും പുനരുദ്ധാര പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിടങ്ങാലിപടി മുതല്‍ പന്നിവേലിചിറ...

മറയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ : കാട്ടാന ആക്രമണമെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി നാട്ടുകാർ

0
ഇടുക്കി : മറയൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....