തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് എസ് ഐ ആര്‍ അപ്രായോഗികമെന്ന് മന്ത്രി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് എസ് ഐ ആര്‍ അപ്രായോഗികമെന്ന് മന്ത്രി പി രാജീവ്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള എസ് ഐ ആറിൻ്റെ ഏക സംസ്ഥാന സർക്കാർ ഹർജി കേരളത്തിൻ്റെ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻ്റെ ഹർജി 26ന് വീണ്ടും പരിഗണിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഈ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന ഭരണപരമായ പ്രശ്നമാണ് സർക്കാർ ഉന്നയിച്ചത്. 26ന് ഹര്‍ജി പരിഗണിക്കുമ്പോൾ സർക്കാർ ഗൗരവമായി സാഹചര്യങ്ങൾ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വം ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടന സ്ഥാപനമായതുകൊണ്ട് അവരുടെ അഭിപ്രായം കേൾക്കേണ്ടതുണ്ട്. കോടതിയുടെ സ്വാഭാവികമായ അഭിപ്രായമാണ്. അവരുടെ അഭിപ്രായം അവിടെ രേഖപ്പെടുത്തുമെന്ന് തന്നെയാണ് കണക്കാക്കുന്നത്. ഭരണപരമായ പ്രശ്നങ്ങളാണ് സർക്കാർ കോടതിയിൽ  ഉന്നയിച്ചത്. പരിശോധിക്കേണ്ട ഗൗരവമുള്ള കാര്യമാണ് എന്ന നിലപാടിലേക്ക് സുപ്രീംകോടതി എത്തിയിരിക്കുന്നു. ബാക്കി കാര്യങ്ങൾ സുപ്രീംകോടതി ഉത്തരവ് വരുമ്പോഴേ അറിയാൻ കഴിയുവെന്ന് മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...