കഴിഞ്ഞ 9 വർഷത്തിനിടയിൽ പശ്ചാത്തല മേഖലയിൽ വലിയ കുതിച്ചുചാട്ടം ആണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

റാന്നി: കഴിഞ്ഞ 9 വർഷത്തിനിടയിൽ പശ്ചാത്തല മേഖലയിൽ വലിയ കുതിച്ചുചാട്ടം ആണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉന്നത നിലവാരത്തിൽ പുനരുദ്ധരിച്ച പ്ലാപ്പള്ളി – തുലാപ്പള്ളി, മൂക്കൻ പെട്ടി – പമ്പാവാലി റോഡുകൾ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിൻ്റെ ഭാഗമായി ഉന്നത നിലവാരത്തിലുള്ള നിരവധി റോഡുകളും പാലങ്ങളും നിർമ്മിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ശബരിമല തീർത്ഥാടകർക്ക് കൂടി പ്രയോജനപ്പെടുന്ന റോഡ് 6.5 കോടി രൂപ ചിലവഴിച്ചാണ് ബിഎംബിസി നിലവാരത്തിൽ പുനരുദ്ധരിച്ചത്.

ലോക ഭൂപടത്തിൽ ഇടം പിടിച്ച ടൂറിസ്റ്റ് കേന്ദ്രമായ ഗവിയിലേക്കുള്ള റോഡ് എന്ന പ്രത്യേകതയും ഇതിനുണ്ട്. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു. അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡൻ്റ് പി എസ് മോഹൻ, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എൻജിനീയർ ബാബുരാജ്, അസി എക്സ് എൻജിനീയർ റോമി ജെ ചിങ്ങംപറമ്പിൽ, റിൻസി ബൈജു, പി ആർ സാബു , എ എച്ച് കബീർ, എ എസ് വർഗീസ്, രാജീവ് വർഗീസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെലെൻസ്കി സഞ്ചരിച്ച വിമാനം ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്ക് : നോർവീജിയൻ പ്രധാനമന്ത്രി

0
ഓസ്ലോ: നോർവേയിലെ ഭരണാധികാരിയായിരുന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി...

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...