തിരുവനന്തപുരം : നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം ഊരിമാറ്റിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് കേരളം ഉയര്‍ത്തുന്നത്. വിഷയത്തില്‍ ഇടപെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചു. കേസ് അന്വേഷിക്കുന്ന സി.ഐയുടെ നേതൃത്വത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കോളേജില്‍ എത്തിച്ച് സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടും കാണിച്ചു. നാല് സ്ത്രീകളും നാല് പുരുഷന്‍മാരും ഇവര്‍ ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ സാരി ഉടുത്ത മറ്റ് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ മുറിയിലേക്ക് കൊണ്ടുപോയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
പരീക്ഷ നടത്തുന്ന ഏജന്‍സി അയച്ച ജീവനക്കാരല്ല കോളേജ് ജീവനക്കാരാണ് ഇവരെന്ന് പോലീസ് പറഞ്ഞതായി സെക്യൂരിറ്റി അറിയിച്ചു. ഇക്കാര്യത്തില്‍ കോളേജിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും പരീക്ഷ നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏജന്‍സിയാണ് നടത്തിയതെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഇന്നലെ പ്രതികരിച്ചിരുന്നു. നീറ്റ് ടീം നിയോഗിച്ച ഏജന്‍സിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും അവര്‍ വിശദീകരിച്ചു.