തിരുവനന്തപുരം: അഞ്ച് വർഷക്കാലം വലിയ കഠിനാധ്വാനത്തിലൂടെ കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിച്ചുവെന്ന് മന്ത്രി ആർ ബിന്ദു. ദേശീയ അന്തര്‍ദേശീയ ഗുണനിലവാര പരിശോധനകളിൽ കേരളത്തിലെ സർവകലാശാലകളും കോളജുകളും മികച്ച പ്രകടനം കാഴ്ടവെച്ചുകൊണ്ടിരിക്കുകയാണ്. ക്യാമ്പസുകളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. എല്ലാ സർവകലാശകളും ചേര്‍ന്നുകൊണ്ട് ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി ഓരോ സര്‍വകലാശാലകളും ചെയ്യുന്ന മികച്ച കാര്യങ്ങൾ പങ്കുവയ്ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ലോകത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനുദിനം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അതിന് അനുസൃതമായി നമ്മളും പോയേ തീരൂ. കേരളം ഒറ്റപ്പെട്ട തുരുത്തല്ല. മത്സരമാണ് നടക്കുന്നത്. സ്വകാര്യ സര്‍വകലാശാല വേണ്ടതില്ലെന്ന് തീരുമാനം എടുക്കാം. മറ്റുള്ള സംസ്ഥാനങ്ങളിൽ സ്വകാര്യ സര്‍വകലാശാല ഉണ്ടാവുകയും കേരളത്തിൽ ഇല്ലാതെ ഇരിക്കുകയും ചെയ്യുമ്പോൾ അത് ശരിയാകില്ലെന്ന് മനസിലാക്കി. പ്രവാസി സുഹൃത്തുക്കൾക്കുൾപ്പെടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സഹായിക്കാൻ ഒരു അവസരമാണെന്നും മന്ത്രി പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























