മെയ് നാലിന് നിഷ് പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നൂറ് ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി നിഷിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന നൂതന പദ്ധതികളുടെ ഉദ്ഘാടനവും, പ്രഖ്യാപനവും സാമൂഹിക നീതി മന്ത്രി ആർ ബിന്ദു നിർവഹിക്കും. മെയ് 4ന് ഉച്ചക്ക് ശേഷം 2 മണിക്ക് തിരുവനന്തപുരം ആക്കുളത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. നിഷിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്നേഹയാനം, ANTAC വെബ്പോർട്ടൽ, മെറിഹോം എന്നീ പദ്ധതികളുടെ ഉദ്ഘാടനവും, ന്യൂ ഇമേജിംഗ് സൗകര്യ വികസനം, മിത്രം, യത്നം എന്നീ പദ്ധതികളുടെ പ്രഖ്യാപനങ്ങളും സംസ്ഥാനതല ഓട്ടിസം ദിനാചരണ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നിഷ് എക്സിക്യൂട്ടീവ് ഡയറക്ടർ എം അഞ്ജന, മേയർ ആര്യ രാജേന്ദ്രൻ, സാമൂഹികനീതി വകുപ്പ് അഡീഷണൽ ഡയറക്ടർ ജലജ എസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. അന്നേ ദിവസം 10 മണി മുതൽ സ്പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളുടെ കലാസംഗമം നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...