തൃശൂർ കുന്നംകുളത്ത് ആംബുലന്‍സ് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കുന്നംകുളത്ത് ആംബുലൻസ് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മരത്തംകോട്‌ സ്വദേശികളായ ഫെമിന, റഹ്മത്ത്‌, ആബിദ്‌ എന്നിവരാണ്‌ മരിച്ചത്‌. ചൊവ്വന്നൂർ എസ്.ബി.ഐ ബാങ്കിന് സമീപത്താണ് ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ആംബുലൻസ്‌ ഡ്രൈവർ ഷുഹൈബ്‌, ഫാരിസ്‌, സാദിഖ്‌ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ന്യൂമോണിയ ബാധിച്ച ഫെമിനയുമായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

കനത്ത മഴയുണ്ടായിരുന്നു. അതിനിടെ നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മറിയുകയായിരുന്നു. ഫെമിനയും ഫെമിനയുടെ ഭര്‍ത്താവ് ആബിദും കൂടെയുണ്ടായിരുന്ന റഹ്മത്തുമാണ് മരിച്ചത്.പരിക്കേറ്റവരെ കൊണ്ടുപോകാനായി വന്ന ആംബുലന്‍സും അപകടത്തില്‍പ്പെട്ടു. ഈ ആംബുലന്‍സിന്‍റെ ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്നത് 611 സ്കൂളുകൾ; സിജെപി പരിശോധനയ്ക്ക് പിന്നാലെ സർക്കാരിന്റെ വിശദീകരണം പുറത്ത്

0
ജയ്പൂര്‍: രാജസ്ഥാനില്‍ 611 സ്‌കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ പോലും ഇല്ലെന്ന് സിജെപി....

നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു

0
നാറാണംമൂഴി : കൃഷിഭവന്‍റെയും നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സമൃദ്ധി...

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കും : മന്ത്രി...

0
തിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും...