ഓട്ടിസം കുട്ടികളുടെ ലോകത്തേയ്ക്ക് പോകാൻ നാം തയ്യാറാകണം : മന്ത്രി ആർ. ബിന്ദു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ഓട്ടിസം കുട്ടികളുടെ സംരക്ഷണം സർക്കാരിൻ്റെയും സമൂഹത്തിൻ്റെയും കൂടി ഉത്തരവാദിത്തമാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഓട്ടിസം കുട്ടികളുടെ ലോകത്തേയ്ക്ക് പോകാൻ നാം തയാറാകേണ്ടതുണ്ട്. ഇവർക്കായി സർക്കാർ സ്പെക്ട്രം എന്ന ഒരു പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.

ലോക ഓട്ടിസം അവബോധ ദിനത്തിൽ സംസ്ഥാന സാമൂഹ്യനീതി വകുപ്പും നിപ് മറും എസ്എൻഎ സി നാഷണൽ ട്രസ്റ്റും സംയുക്തമായി തൃശൂരിൽ നടത്തിയ സംസ്ഥാന തല ദിനാചരണത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
‘നിങ്ങളും ഞങ്ങളുടെ മക്കളാണ്, നിങ്ങളെ ഞങ്ങൾ കൈവിടില്ല’ എന്ന മുദ്രാവാക്യമുയർത്തിയാണ് ദിനാചരണം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. എംഎൽഎ പി. ബാലചന്ദ്രൻ

മേയർ എം.കെ. വർഗീസ്, കൗൺസിലർ സിന്ധു ആൻ്റോ ചാക്കോള, സാമൂഹ്യ നീതി വകുപ്പ് ജോയ്ൻ്റ് ഡയരക്ടർ സുബാഷ് കുമാർ എന്നിവർ സംബന്ധിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി.
എസ്എൻ എസി ഡയരക്ടർ ഡി. ജേക്കബ് സ്വാഗതവും നിപ്മർ എക്സിക്യുട്ടീവ് ഡയറക്ടർ ഇൻ ചാർജ് സി. ചന്ദ്രബാബു നന്ദിയും പറഞ്ഞു. തുടർന്ന് ഓട്ടിസം കുട്ടികളുടെയും അമ്മമാരുടെയും കലാപരിപാടികൾ നടന്നു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥി കോർണറിൽ ഓട്ടിസം കുട്ടികളുടെ ആനന്ദ നടത്തവും സംഘടിപ്പിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സാമൂഹ്യനീതി വകുപ്പ് പ്രത്യേക സമ്മാനങ്ങൾ നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...