വോളിബോൾ കോർട്ടിൽ ‘ചെറുപ്പക്കാരായി’ മന്ത്രി റോഷിയും മാണി സി കാപ്പനും

For full experience, Download our mobile application:
Get it on Google Play

വലവൂർ : വലവൂരിലെ വോളിബോൾ കോർട്ടിൽ എത്തിയതോടെ മന്ത്രി റോഷി അഗസ്റ്റിനും മാണി സി കാപ്പൻ എം എൽ എയും ചെറുപ്പക്കാരായി കളിക്കളത്തിൽ ഇറങ്ങി. രണ്ടാമത് ഖേലോ മാസ്റ്റേഴ്സ് സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. മന്ത്രി ഉദ്ഘാടകനും എം എൽ എ അധ്യക്ഷനുമായിരുന്നു. മുൻ അന്തർദേശീയ താരം കൂടിയായ മാണി സി കാപ്പൻ ജേഴ്സി അണിഞ്ഞു കൊണ്ടായിരുന്നു എത്തിയത്.

റോഷിയാകട്ടെ എത്തിയ ശേഷമാണ് ജേഴ്സി അണിഞ്ഞത്. പ്രസംഗത്തിൽ തങ്ങളുടെ വോളിബോൾ കാലഘട്ടത്തെക്കുറിച്ച് ഇരുവരും കാണിക്കളുമായി പങ്ക് വെച്ചു. തുടർന്ന് ഇരുവരും കോർട്ടിലിറങ്ങിയപ്പോൾ കാണികൾ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. റോഷി ഇടുക്കി ടീമിന് വേണ്ടിയും മാണി സി കാപ്പൻ കോട്ടയം ടീമിന് വേണ്ടിയുമാണ് കളത്തിൽ എത്തിയത്. ഇരുവരും പരസ്പരം പന്തുതട്ടി മത്സരം ഉദ്ഘാടനം ചെയ്തു.

റോഷി നൽകിയ പാസ് എടുത്ത മാണി സി കാപ്പൻ അത് തിരിച്ചു റോഷിക്കിട്ട് നൽകി. സഹകളിക്കാരും പങ്കാളികളായി. പത്ത് മിനിറ്റോളം പഴയ ഓർമ്മകളുമായി പന്ത്തട്ടി കളിച്ച ശേഷമാണ് ഇരുവരും കോർട്ടിൽ നിന്നും തിരികെ കയറിയത്. ഫിലിപ്പ് കുഴിക്കുളം ആമുഖം പ്രസംഗം നടത്തി. പ്രൊഫ വി കെ സരസ്വതി സന്തോഷ്‌ കുര്യത്ത്, ബസി ജോയി, സുമിത്ത് ജോർജ്, പിസി രവി, ശ്രീരാഗം രാമചന്ദ്രൻ, ജോപ്പി ജോർജ്, അഡ്വ സോമശേഖരൻ നായർ, അഗസ്റ്റിൻ അലക്സ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....