റാന്നി: പഴവങ്ങാടി എസ് സി ഹയർ സെക്കൻഡറി സ്കൂളിലേക്ക് പുതുതായി നിർമ്മിച്ച പാലത്തിൻ്റെ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മൈനർ ഇറിഗേഷൻ ഫണ്ടിൽ നിന്നും 24.88 ലക്ഷം രൂപയാണ് പുതിയ പാലത്തിനായി ചിലവഴിച്ചത്. സ്കൂളിൽ നിന്നും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വലിയ തോടിന് കുറുകെയുള്ള പഴയ പാലത്തിന് പകരമാണ് പുതിയ പാലം നിർമ്മിച്ചത്. തകർന്ന് വീതി കുറഞ്ഞ പാലമായിരുന്നു ഇവിടെ നേരത്തെ ഉണ്ടായിരുന്നത്. പാലത്തിൻ്റെ അവസ്ഥ സ്കൂൾ അധികൃതർ അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് എംഎൽഎയുടെ അഭ്യർത്ഥനപ്രകാരം പുതിയ പാലം നിർമ്മാണത്തിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫണ്ട് അനുവദിച്ചത്. മൈനർ ഇറിഗേഷൻ എക്സി എഞ്ചിനീയർ ഡോ പി എസ് കോശി, ജില്ലാ പഞ്ചായത്തംഗം ജെസ്സി അലക്സ്, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോൺ ഏബ്രഹാം, അംഗങ്ങളായ റൂബി കോശി,അനിത അനിൽകുമാർ, അസി. എക്സി എഞ്ചിനീയർ ഐ എസ് ശ്രീലേഖ, കെ കെ സുരേന്ദ്രൻ, പ്രമോദ് മന്ദമരുതി, ബിബിൻ കല്ലംപറമ്പിൽ, സതീഷ്, മാനേജർ ഫാ. ജോൺസൺ വർഗ്ഗീസ്, പ്രിൻസിപ്പാൾ ബെറ്റി പി ആൻ്റോ, ഹെഡ്മിസ്ട്രസ് ആനി മാത്യു, ജയൻ വർഗ്ഗീസ് എന്നിവർ സംസാരിച്ചു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.