തമ്മനത്ത് വാട്ടർ അതോറിറ്റിയുടെ ജലസംഭരണി തകർന്നതിനെ തുടർന്ന് കുടിവെള്ള വിതരണം വൈകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : തമ്മനത്ത് വാട്ടർ അതോറിറ്റിയുടെ ജലസംഭരണി തകർന്നതിനെ തുടർന്ന് കുടിവെള്ള വിതരണം വൈകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. അടിയന്തര യോഗം ചേർന്നതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കുടിവെള്ളത്തിന്റെ പമ്പിങ് നാളെ വൈകിട്ടോ മറ്റന്നാളെയോ ആയി മാത്രമേ പുനരാരംഭിക്കൂ. ദിവസേന മൂന്ന് തവണ പമ്പിങ് നടത്തും. വെള്ളം എത്താത്തിടത്തേക്ക് ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്യും. പന്ത്രണ്ടര ലക്ഷത്തിന്റെ നാശനഷ്ടങ്ങളാണ് പ്രദേശത്ത് ഉണ്ടായിട്ടുള്ളതെന്നാണ് ജില്ലാ കളക്ടർ സമർപ്പിച്ച പ്രാഥമിക കണക്കിൽ വ്യക്തമാക്കിയിരിക്കുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

1.35 കോടി ലിറ്റര്‍ ജല സംഭരണിയുടെ രണ്ടു കമ്പാര്‍ട്ട്‌മെന്റുകളില്‍ ഒരെണ്ണമാണ് തകര്‍ന്നത്. കുടിവെള്ള വിതരണം തടസ്സപെടാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാലും പ്രഷര്‍ മാനേജ്‌മെന്റിന്റെ ഭാഗമായി പമ്പിങിന്റെ സമയക്രമം കുറയ്ക്കുമ്പോള്‍ വാലറ്റത്ത് ഉള്ളവര്‍ക്ക് ലഭിക്കുന്ന ജലത്തിന്റെ അളവില്‍ കുറവു വരാന്‍ സാധ്യതയുണ്ട്. എന്നാലും ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...