കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് താത്കാലിക ആശ്വാസമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് താത്കാലിക ആശ്വാസമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട്. നടന്നത് സാമൂഹിക നീതിയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ചത് ഭരണഘടന ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന ബോധ്യം നൽകുന്നതാണ്. ആര് ഇടപെട്ടിട്ടാണ് ജാമ്യം ലഭിച്ചതെന്നതിൽ തനിക്ക് ഒന്നും പറയാനില്ല. കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ കേസിൽ ഒരു തെളിവും നിരത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. കേസ് പൂർണമായും എഴുതി തള്ളണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.

ഛത്തീസ്ഗഢിൽ ബജ്റംഗ്ദളിന്റെ മനുഷ്യക്കടത്ത് പരാതിയിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഒൻപതാം നാളാണ് ജാമ്യം ലഭിച്ചത്. ബിലാസ്പുരിലെ എൻഐഎ കോടതിയാണ് സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം അനുവദിച്ചത്. കന്യാസ്ത്രീകൾ ഇന്ന് തന്നെ ജയിൽ മോചിതരാകും. ജാമ്യ ഉത്തരവിനോട് വൈകാരികമായാണ് കന്യാസ്ത്രീകളുടെ ബന്ധുക്കൾ പ്രതികരിച്ചത്. കേസ് റദ്ദാക്കണമെന്ന ആവശ്യവും ഇതിനിടെ ഉയർന്നു. അതിനിടെ പോലീസ് മുന്നിൽ ആൾക്കൂട്ട വിചാരണ നടത്തിയ ബജ്റംഗ്ദൾ പ്രവർത്തകർക്ക് എതിരെ കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന യുവതികൾ പരാതി നൽകി. ജ്യോതി ശർമ ഉൾപ്പെടെയുള്ളവർ കയ്യേറ്റം ചെയ്തെന്നും തെറ്റായ മൊഴി നഷകാൻ ഭീഷണിപ്പെടുത്തി എന്നുമാണ് പരാതി. പോലീസിനെ സമീപിച്ച യുവതികൾക്ക് സിപിഐ സംരക്ഷണമൊരുക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...