വിദേശ പര്യടനം : ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ കുവൈത്തിൽ

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : ഇന്ത്യയും കുവൈത്തും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തവും ഉഭയകക്ഷി ബന്ധവും കൂടുതൽ ശക്തമാക്കുന്നതിനുള്ള ഔദ്യോഗിക ചർച്ചകൾക്കായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ കുവൈത്തിലെത്തി. ഗൾഫ് മേഖലയുൾപ്പെടെയുള്ള ആറ് രാഷ്ട്രങ്ങളിലേക്കുള്ള വിപുലമായ നയതന്ത്ര പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇന്നലെ വൈകിട്ട് കുവൈത്തിലെത്തിയത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ കുവൈത്ത് വിദേശകാര്യ സഹ മന്ത്രി മിഷ്അൽ അൽ സുലൈമാനും ഇന്ത്യൻ സ്ഥാനപതി പരിമിത ത്രിപാഠിയും ചേർന്ന് സ്വീകരിച്ചു. ജൂലൈ 7 മുതൽ 9 വരെ നീളുന്ന മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ കുവൈത്തിലെ ഉന്നത ഭരണനേതൃത്വവുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

വ്യാപാരം, നിക്ഷേപം, ഊർജ സുരക്ഷ, സാങ്കേതികവിദ്യ, വിദ്യഭ്യാസം, പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട കോൺസുലാർ കാര്യങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ വിപുലമാക്കുന്നതിനുള്ള വഴികൾ ചർച്ചകളിൽ രൂപപ്പെടും. സന്ദർശനത്തിനിടെ കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ജറാഹ് ജാബർ അൽഅഹ്മദ് അസ്സബാഹുമായി ഡോ. എസ്. ജയശങ്കർ ഔദ്യോഗിക ചർച്ചകൾ നടത്തും. ഇതിന് പുറമെ മറ്റ് മുതിർന്ന സർക്കാർ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഗൾഫ് മേഖലയിലെ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, പ്രാദേശിക വികസനങ്ങളും ഇരുരാജ്യങ്ങൾക്കും പൊതുവായ താല്പര്യമുള്ള മറ്റ് വിഷയങ്ങളും ചർച്ചകളിൽ ഇടംപിടിക്കും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...