സില്‍വര്‍ ലൈന്‍ പ്രതിഷേധം ; വീടുകയറി പ്രചാരണം നടത്തി മന്ത്രി സജി ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ കൊഴുവല്ലൂരില്‍ സില്‍വര്‍ ലൈന്‍ അനുകൂല പ്രചരണത്തിന് വീട് കയറി മന്ത്രി സജി ചെറിയാന്‍. പ്രതിഷേധം കനത്ത പ്രദേശങ്ങളിലാണ് മന്ത്രി നേരിട്ടെത്തിയത്. സമരക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും പറഞ്ഞതെല്ലാം പ്രതിപക്ഷം വിഴുങ്ങേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുതെറിഞ്ഞ സര്‍വേ കല്ലുകള്‍ മന്ത്രി ഇടപെട്ട് പുനസ്ഥാപിച്ചു. അതിരാവിലെ ഇരുചക്രവാഹനത്തിലാണ് മന്ത്രിയും സംഘവും വീട് കയറാന്‍ എത്തിയത്. ജനങ്ങളില്‍ ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറ്റാനായെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വീടിരിക്കുന്ന കൊഴുവല്ലൂര്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെത്തി പിഴുത സര്‍വേ കല്ലുകള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ പുനസ്ഥാപിച്ചു. പ്രതിഷേധമുയര്‍ന്ന ഭൂതംകുന്ന് കോളനിയില്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അതേസമയം സിപിഐഎമ്മും മന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് കെ റെയില്‍ വിരുദ്ധ സമരസമിതിയുടെ നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...