പാര്‍ട്ടി സെക്രട്ടറിയായതുകൊണ്ടാണ് എം വി ഗോവിന്ദൻ ആക്രമിക്കപ്പെടുന്നതെന്ന് മന്ത്രി സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പാര്‍ട്ടി സെക്രട്ടറിയായതുകൊണ്ടാണ് എം വി ഗോവിന്ദൻ ആക്രമിക്കപ്പെടുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ഏതെങ്കിലും രണ്ട് വാർത്ത  പത്രങ്ങളിൽ വന്നാൽ പാർട്ടി സെക്രട്ടറിയുടെ മകനെ സംശയ നിഴലിൽ നിർത്തേണ്ടതുണ്ടോയെന്നും സജി ചെറിയാൻ ചോദിച്ചു. ശുദ്ധനായ മനുഷ്യനാണ് ഗോവിന്ദൻ മാഷ്. സത്യസന്ധനായ മനുഷ്യനാണ്. ഇതുവരെ ഒരു ആക്ഷേപവും അദ്ദേഹത്തിനെതിരെയില്ല. പാർട്ടി സെക്രട്ടറിയായപ്പോള്‍ അല്ലെ ആരോപണം വന്നത്. പാർട്ടി സെക്രട്ടറിയായതാണ് പ്രശ്നം. പാർട്ടി സെക്രട്ടറിയായ ആരെയും നിങ്ങൾ ടാർഗറ്റ് ചെയ്യും. അർഥമില്ലാത്ത കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.

ഒരു കണ്ടന്‍റും അതിലില്ല. എന്നിട്ട് ഒരു പത്രത്തിന്‍റെ അഞ്ചു പേജ് ഇതിനുവേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. ഇതൊക്കെ ഉള്ളി തൊലിപൊളിച്ച്‌ കളയുന്നതുപോലെ ഉള്ളു. പാർട്ടി സെക്രട്ടറിയായത് കൊണ്ടാണ് ഗോവിന്ദൻ മാഷ് ആക്രമിക്കപ്പെടുന്നത്. ഇത്തരം വിഷയങ്ങൾ മുൻപും സെക്രട്ടറിമാർക്കെതിരെ ഉണ്ടായിട്ടുണ്ട്. പിണറായി മന്ത്രി ആയിരുന്നപ്പോൾ മികച്ച മന്ത്രിയായി പേരെടുത്തിരുന്നു. പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയപ്പോൾ വലിച്ചു കീറി ഒട്ടിച്ചു. കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി ആയപ്പോഴും ആക്രമിച്ചു. അദ്ദേഹത്തിന്‍റെ മകൻ മികച്ച കലാകാരനാണ് . അദ്ദേഹത്തെയും നശിപ്പിക്കരുത്. വഴിയിൽ പോകുന്നവർ അയക്കുന്ന കത്ത് ചോർത്തികൊടുക്കുന്നത് അല്ല എംഎ ബേബിയുടെ പണിയെന്നും സജി ചെറിയാൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...