വാളയാർ ആൾക്കൂട്ടക്കൊലയിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: വാളയാർ ആൾക്കൂട്ടക്കൊലയിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി. അന്യസംസ്ഥാന തൊഴിലാളിയുടെ മരണം അങ്ങേയറ്റം വേദനാജനകവും ഗൗരവതരവുമാണ്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കും. മാനുഷിക പ്രശ്നമായി കണ്ടു മൃതദേഹം ചണ്ഡീസ്ഗഡിൽ എത്തിക്കുവാൻ സർക്കാർ മുൻകൈയെടുക്കും. ബന്ധുക്കൾ വിസമ്മതിച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ ചില തടസ്സങ്ങൾ നേരിടുന്നുണ്ട്. പൈശാചികമായ ആക്രമണമാണ് നടന്നതെന്ന് ലേബർ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തുവെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവം അത്യന്തം ഗൗരവതരമാണ്.

അന്വേഷണത്തിൽ അധ്യാപകൻ വിനായകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അധ്യാപകനെ അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തു. ഈരാറ്റുപേട്ടയിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവവും ഗൗരവതരമാണ്. വിദ്യാലയങ്ങളിൽ ഇത്തരം പ്രവണതകൾ അംഗീകരിക്കാൻ ആവില്ല. വകുപ്പുതല നടപടിയുടെ ഭാഗമായി സ്ഥിതി ഗതികൾ വിലയിരുത്തിയിട്ടുണ്ട്. അധ്യാപകനെതിരെ നടപടിയെടുക്കാൻ മാനേജ്മെന്റിന് നിർദ്ദേശം നൽകിയെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി രണ്ടാഴ്ചയായിട്ടും വിഷയത്തിൽ സംസ്ഥാന...

0
കോഴിക്കോട്: പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി...

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...