തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അപമാനമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. രാഹുല്‍ സഭയില്‍ എത്തിയാല്‍ പ്രതിഷേധം ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. പ്രകോപനം ഇങ്ങോട്ടുണ്ടാക്കിയാല്‍ സ്വാഭാവികമായും പ്രതിരോധിക്കും. യുഡിഎഫ് പുണ്യവാളന്മാര്‍ ഒന്നുമല്ലെന്നും യുഡിഎഫ് കാലത്തെ പോലീസ് അതിക്രമങ്ങള്‍ ഓര്‍മ്മിപ്പിച്ച് വി. ശിവന്‍കുട്ടി പ്രതികരിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുള്ളത്. സഭ സ്തംഭിപ്പിക്കാനോ തടസപ്പെടുത്താനോ ഞങ്ങള്‍ തയ്യാറല്ല. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുലുമാണ്. ധാര്‍മികമായി നിയമസഭ സമ്മേളനത്തില്‍ വന്നിരിക്കുവാനുള്ള ഒരു അവകാശം രാഹുലിനുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നം. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് തന്നെ അപമാനമാണ് രാഹുല്‍, ‘ മന്ത്രി പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























