ക്യാഷ് അവാർഡ് വിതരണം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോര്‍ഡിലെ അം​ഗങ്ങളുടെ മക്കളില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നും ഉന്നതവിജയം നേടിയവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണത്തിൻ്റെയും കുടിശിക ഒഴിവാക്കിയുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിനിൻ്റെയും ഉദ്ഘാടനം നടന്നു. ക്യാഷ് അവാർഡ് വിതരണം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കുടിശ്ശിക ഒഴിവാക്കി കൊണ്ടുള്ള അംഗത്വ വിതരണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ വൈഎംസിഎ ഹാളില്‍ നടന്ന യോഗത്തിൽ ബോർഡ് വൈസ് ചെയർമാൻ ആർ സനൽകുമാർ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്സൺ അഡ്വ. ശോഭ വർഗീസ്, കേരള സഹകരണ കാർഷിക വികസന ബാങ്ക് ഡയറക്ടർ ജി ഹരിശങ്കർ, സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം പി ജി ഗോപകുമാർ, ചെങ്ങന്നൂർ സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ ജി അനിൽകുമാർ, നഗരസഭ കൗൺസിലർ വി വിജി, ചെങ്ങന്നൂർ സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് അഡ്വ. ഡി വിജയകുമാർ, ചെറിയനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വി കെ വാസുദേവൻ, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ രവീന്ദ്രൻ, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി റെജി പി സാം, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ സംസ്ഥാന ട്രഷറർ ബെൻസി തോമസ്, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി ആംബക്കാട്ട് സുരേഷ്, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ആലപ്പുഴ ജില്ലാ സെക്രട്ടറി മനു ദിവാകരൻ, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ശശികുമാർ സ്വാഗതവും ബോർഡ് സെക്രട്ടറി മോഹൻമോൻ പി ജോസഫ് നന്ദിയും പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

0
കൊച്ചി: ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ...

തമിഴ്നാട് നിയമസഭയിലെ മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി ഡിഎംകെ പ്രതിഷേധം

0
ചെന്നൈ : മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി തമിഴ്നാട്...

ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി

0
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി....

തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; നഗരസഭയുടെ വാദം തള്ളി കോതമംഗലം...

0
ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന...