കാസർകോട് പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവെച്ച സംഭവത്തിൽ ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാസർകോട് പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവെച്ച സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അന്വേഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. വിദ്യാർത്ഥികൾക്ക് ഇതേ വേദിയിൽ മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും മന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തുടർനടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപകർക്കെതിരെയാണ് നടപടിയെടുക്കുക. പലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ഏതെങ്കിലും കലാരൂപം തടയുന്നത് അനുവദിക്കാനാവില്ലയെന്നും അതിന്റെ പേരിൽ യുവജനോത്സവം നിർത്തിവെയ്ക്കുന്നത് മര്യാദകേടാണെന്നും സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കാസർകോട് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവെച്ച സംഭവത്തിലാണ് മന്ത്രിയുടെ ഇടപെടൽ. വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം പൂർത്തിയാക്കുന്നതിന് മുമ്പ് അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു. മൈം ഷോയുടെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ മൈം ആണെന്നും. ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിൻ്റെ മുന്നിൽ കൊണ്ടുവരുന്നതാണ് അവതരിപ്പിച്ചതെന്നും സ്കൂൾ വിദ്യാർത്ഥി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് നടത്തേണ്ട കലോത്സവം മാറ്റി വെച്ചുവെന്നും വിദ്യാർത്ഥി പറഞ്ഞു. മൈം നിർത്തിവെച്ചതിൽ പ്രതിഷേധവുമായി എംഎസ്എഫ് ഇന്ന് രംഗത്തെത്തി. കുമ്പള ഹയർ സെക്കന്ററി സ്കൂളിലേക്ക് എം എസ് എഫ് മാർച്ച് നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....