സംസ്ഥാന ബജറ്റിൽ നേമം മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾക്ക് അനുവദിച്ചത് 17 കോടി 40 ലക്ഷം രൂപയെന്ന് മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ നേമം മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾക്ക് അനുവദിച്ചത് 17 കോടി 40 ലക്ഷം രൂപയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലുംവകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പാപ്പനംകോട് മുട്ടാർതോട് പുനരുദ്ധാരണം രണ്ടാം ഘട്ട പ്രവർത്തിക്കായി മൂന്നു കോടി 50 ലക്ഷം രൂപയും മധുപാലം ബണ്ട് പാർശ്വഭിത്തി, റോഡ് രണ്ടാംഘട്ട നിർമ്മാണത്തിന് രണ്ടു കോടി രൂപയും ആറ്റുകാൽ ബണ്ട് റോഡ് നിർമ്മാണത്തിന് ഒന്നരക്കോടി രൂപയും അനുവദിച്ചു. കരമന വാർഡിലെ തോപ്പിൽ കടവ് പുനരുദ്ധാരണത്തിന് ഒന്നരക്കോടി രൂപയും കരമനയാറിൽ ആയിരവല്ലി ക്ഷേത്രത്തിന് സമീപം, തിരുവല്ലം, മുടവൻമുകൾ എന്നിവിടങ്ങളിൽ പാർശ്വഭിത്തി കെട്ടുവാൻ രണ്ടു കോടി രൂപയും കിള്ളിയാറിൽ ബണ്ട് റോഡ് കട്ടയ്ക്കാൽ ഭാഗത്ത് പാർശ്വഭിത്തി നിർമ്മിക്കാൻ ഒന്നരക്കോടി രൂപയും ചാല സർക്കാർ ഐടിഐയിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ സമാഹരിക്കുന്നതിനായി രണ്ടു കോടി രൂപയുമാണ് വകയിരുത്തിയത്. പാങ്ങോട് വിവേകാനന്ദ നഗർ – കട്ടയ്ക്കാൽ – ചാടിയറ റോഡിനായി കരസേനയിൽ നിന്ന് സ്ഥലം ഏറ്റെടുക്കുന്നതിന് മൂന്നു കോടി 40 ലക്ഷം രൂപയുമാണ് അനുവദിച്ചത്. നേമം മണ്ഡലത്തിലെ അടിസ്ഥാന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുവാൻ ബജറ്റിൽ ഫണ്ടനുവദിച്ച ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന് നേമം എംഎൽഎ കൂടിയായ മന്ത്രി വി. ശിവൻകുട്ടി നന്ദി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...