കേരളത്തിലെ ഒരു സ്കൂൾ കോമ്പൗണ്ടും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ ഒരു സ്കൂൾ കോമ്പൗണ്ടും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ആറ്റുകാൽ പൊങ്കാല സമയത്ത് ഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി 400 മുതൽ 500 രൂപ വരെ അനധികൃതമായി പിരിച്ചെടുത്ത സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ സമയത്ത് വിദ്യാർത്ഥികളല്ലാത്ത പുറത്തുനിന്നുള്ളവർ ആരും തന്നെ ക്യാമ്പസിനുള്ളിൽ പ്രവേശിക്കാൻ പാടില്ലെന്ന ഉത്തരവ് നിലവിലുള്ളതാണ്. സ്കൂൾ ക്യാമ്പസിനുള്ളിൽ അനധികൃതമായി തട്ടുകട പ്രവർത്തിപ്പിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ അത് ഉടൻ നീക്കം ചെയ്യാൻ പോലീസിന് നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

പാരന്റ് ടീച്ചേഴ്സ് അസോസിയേഷന്റെയും പൂർവ വിദ്യാർത്ഥി സംഘടനകളുടെയും പ്രവർത്തനങ്ങൾക്കായി പുതിയ ബൈലോ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വർത്തമാന കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് പിടിഎയുടെ പ്രവർത്തന ശൈലിയിലും അധികാരങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരും. പാരന്റ് ടീച്ചേഴ്സ് അസോസിയേഷനുകൾ നിയമപരമല്ലാത്ത രീതിയിൽ പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും അത്തരം കമ്മിറ്റികളെ ഒഴിവാക്കാനുള്ള ഉത്തരവ് ഗവൺമെന്റ് പുറപ്പെടുവിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...