മുഖ്യമന്ത്രിക്ക് പി ആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് പി ആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരള രാഷ്ട്രീയത്തില്‍ ഇതിന് മുന്‍പ് നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരോ നേതാക്കളോ പി ആര്‍ ഏജന്‍സിയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന ആക്ഷേപം ഇതുവരെ ഉയര്‍ന്നിട്ടില്ല. ചെറുതും വലുതുമായ ഓരോ കാര്യങ്ങളും മുഖ്യമന്ത്രിക്കെതിരെ തിരിക്കുകയാണ്. ആരോപണങ്ങള്‍ തള്ളിക്കളയുകയാണെന്നും ജനം തിരിച്ചറിയുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. അന്‍വര്‍ വിഷയത്തിലുള്ള നിലപാട് മുഖ്യമന്ത്രിയും പാര്‍ട്ടിയും വ്യക്തമാക്കിയതാണ്. അതിനെ പെരുമഴയത്തുണ്ടാകുന്ന കുമിള പോലെ കണ്ടാല്‍ മതി.

സിപിഐഎം വിട്ടുപോയവര്‍ യോഗം വിളിച്ചതൊക്കെ മുന്‍പ് കണ്ടിട്ടുണ്ടെന്നും ഇടതുപക്ഷ വിരുദ്ധ ശക്തികളാണ് അതിന് പിന്നിലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. മുഖ്യമന്ത്രി സെപ്റ്റംബര്‍ 21 ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ വിശദീകരിച്ച കാര്യങ്ങള്‍ പി ആര്‍ ഏജന്‍സി അഭിമുഖത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. സ്വര്‍ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യമെന്നായിരുന്നു മുഖ്യമന്ത്രി അന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അതാണ് ദേശദ്രോഹപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന രീതിയില്‍ പ്രചരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...