Thursday, April 25, 2024 2:30 pm

താനൂർ ബോട്ട് ദുരന്തം : ചികിത്സയിൽ ഉള്ളവർക്ക് കൗൺസിലിംഗ് നൽകുമെന്ന് മന്ത്രി വീണാ ജോർജ്ജ്

For full experience, Download our mobile application:
Get it on Google Play

താനൂര്‍: മലപ്പുറം താനൂരിലെ ബോട്ടപകടത്തില്‍ പെട്ട് ചികിത്സയില്‍ ഉള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗണ്‍സിലിംഗ് നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. രണ്ടു പേരാണ് നിലവില്‍ വെന്റിലേറ്ററില്‍ ഉള്ളത്. രണ്ടുപേരും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.അതേസമയം, ചികിത്സയിലുള്ള എല്ലാവരും അപകട നില തരണം ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എലിപ്പനി പ്രതിരോധ ഗുളിക നല്‍കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം ബോട്ടപകടവുമായി ബന്ധപ്പെട്ട് മുഴുവന്‍ പേരെയും കണ്ടെത്തിയതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. 37 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 22 പേര്‍ മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേര്‍ നീന്തിക്കയറുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഒരു കുട്ടിയെ കാണാനില്ലെന്നത് അഭ്യൂഹം മാത്രമാണ്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്. വൈകിട്ടോടെ തെരച്ചില്‍ അവസാനിപ്പിക്കുമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ ജീവനെടുക്കും : ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

0
ചെന്നൈ: കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക്...

പാറമ്പുഴ കൂട്ടക്കൊലപാതകം ; പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഒഴിവാക്കി

0
കൊച്ചി: കോട്ടയം പാറമ്പുഴ കൂട്ടക്കൊലപാതക കേസിൽ പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഹൈക്കോടതി...

കൈസര്‍ഗഞ്ജില്‍ സ്ഥാനാര്‍ഥിത്വം തള്ളാതെ ബ്രിജ്ഭൂഷണ്‍

0
ലക്‌നൗ : കൈസര്‍ഗഞ്ജില്‍ ഇത്തവണയും താന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കി...

ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട്...

0
തിരുവനന്തപുരം : രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദര്‍ശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ...