പി ജി ഡോക്ടർമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് മന്ത്രി വീണാ ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പി ജി ഡോക്ടർമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ന് ഉച്ചയ്ക്ക് വിദ്യാർഥികൾ പ്രതിനിധികളുമായി ചർച്ച നടത്തും. ഇന്ന് വൈകിട്ട് തന്നെ ഡിഎംഇയുടെ നേതൃത്വത്തിലും മറ്റൊരു ചർച്ച നടത്താനുമാണ്‌ തീരുമാനം. ഇന്ന് നടത്താനിരുന്ന ഒ പി ബഹിഷ്കരണം പി ജി ഡോക്ടർമാർ ഇന്നലെ നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചിരുന്നു. രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചില്ലെങ്കിൽ തുടർ സമര പ്രഖ്യാപനമെന്ന് പി ജി ഡോക്ടർമാർ വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമായി മെഡിക്കൽ കോളജിൽ വിദ്യാർഥികൾ നേരെത്തെ നിശ്ചയിച്ചിരുന്ന ധർണ തുടങ്ങി.

അർഹമായ സ്റ്റൈപെൻഡ് വർദ്ധനവ് നടപ്പാക്കുക, അന്യായമായ ജോലി ഭാരം അവസാനിപ്പിക്കുക, PSC വിജ്ഞാപനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പി ജി ഡോക്ടർമാർ പ്രതിഷേധം നടത്തുന്നത്. ആവശ്യങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറായില്ലയെങ്കിൽ നാളെ ഒ പി ബഹിഷ്കരണം അടക്കം ഉണ്ടാകും. ഇത് മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങളെത്തന്നെ താറുമാറാക്കും. കഴിഞ്ഞ നാല് മാസമായി സമരത്തിലാണ് അധ്യാപക സംഘടനയായ KGMCTA അതുകൊണ്ടുതന്നെ പി ജി വിദ്യാർഥികളുടെ ക്ലാസ്സുകളടക്കം മുടങ്ങിയ സാഹചര്യമാണുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...