ഡോക്ടർ വന്ദനയുടെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കി മന്ത്രി വീണ ജോർജ് ; സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഡോക്ടർ വന്ദന ദാസിന്റെ മരണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ നടത്തിയ ‘പരിചയക്കുറവ്’ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ് ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം മാറ്റി. ഡോക്ടർ വന്ദനയുടെ ചിത്രം ഔദ്യോഗിക ഫേസ്ബുക്ക് പേജിന്‍റെ പ്രൊഫൈൽ ചിത്രമാക്കുകയാണ് വീണ ജോർജ് ചെയ്തത്. ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പ്രൊഫൈൽ ഫോട്ടോയ്ക്ക് താഴെ ലവ് സിംബലും കമന്‍റുകളും ചർച്ചയായി നിൽക്കെ ആണ് വീണയുടെ പ്രൊഫൈൽ പിക്ചർ മാറ്റമെന്നതും ശ്രദ്ധേയമാണ്. എന്നാൽ വീണയുടെ പ്രൊഫൈൽ പിക്ചർ മാറ്റത്തിന് താഴെ ശക്തമായ വിമർശനമാണ് ഉണ്ടായിരിക്കുന്നത്. മന്ത്രിയുടെ പരാമർശത്തിനെതിരെ നിരവധിപേരാണ് കമന്‍റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ ഡോക്ടർ വന്ദന ദാസിന്റെ മരണത്തിൽ ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ് നടത്തിയ ‘പരിചയക്കുറവ്’ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇതിനെതിരെ പ്രതികരണവുമായി ഡോക്ടർമാരും പ്രതിപക്ഷ നേതാവ് വിഡി സതീശനുമടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എല്ലാ ഡോക്ടർമാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നാണ് സതീശൻ പറഞ്ഞത്. ഡോക്ടർക്ക് അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയമില്ലായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വീണാ ജോർജ്ജ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.

കൊട്ടാരക്കര സർക്കാർ ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ജി സന്ദീപിനെ കൊട്ടരാക്കര മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഇന്ന് വൈകീട്ടാണ് ഇദ്ദേഹത്തെ പോലീസ് സംഘം കോടതിയിൽ ഹാജരാക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ പണിമുടക്ക് നാളെയും തുടരുമെന്ന് ഐഎംഎ അറിയിച്ചു. പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടൽ സംഘടന ആവശ്യപ്പെട്ടു.

ഡോക്ടർമാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ മുഖ്യമന്ത്രി ഇടപെടണമെന്നും ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്ന ചട്ടം ഓർഡിനൻസായി ഉടൻ ഇറക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. പോലീസിന്റെ സാന്നിധ്യത്തിൽ ഇത്തരമൊരു കൊലപാതകം നടന്നത് അതീവ ഗൗരവതരമെന്ന് കേരള ഗവ മെഡിക്കൽ ഓഫീസേർസ് അസോസിയേഷനും വിമർശിച്ചു. അത്യാഹിത വിഭാഗം ഒഴിവാക്കിക്കൊണ്ട് ഇന്ന് സർക്കാർ ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിലും പെർഫോമൻസ് ആകണം മാനദണ്ഡം ; എം എ ബേബിക്ക് പരോക്ഷ പിന്തുണയുമായി ഇ...

0
കണ്ണൂ‍ർ: സ്ഥാനാർത്ഥി നിർണയത്തിൽ സ്വയം ഔചിത്യം പാലിക്കണമെന്ന വിമർശനത്തിൽ സിപിഎം ജനറൽ...

വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് മേൽക്കൂര തകർന്ന വീടിന്റെ ഉടമസ്ഥൻ കടുത്ത പ്രതിസന്ധിയിൽ

0
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് മേൽക്കൂര...

ശബരിമല സ്വർണക്കൊള്ള: സ്വർണപ്പാളി കൈമാറ്റത്തിൽ ​ഗൂഢാലോചന ; തന്ത്രി രാജീവരും പ്രശാന്തും പ്രതികളാവും

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു ഇടതു ഭരണ സമിതികൂടി പ്രതിപട്ടികയിൽ. 2025ൽ നടന്ന...

സതീശൻ മോദിയുടെ പാത പിന്തുടരുന്നുവെന്ന് വി എൻ വാസവൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ മുൻ മന്ത്രി വി...