ഫുട്ബോള്‍ ലോകകപ്പിന്റെ ആവേശത്തെ ജില്ലയും നെഞ്ചേറ്റി : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഫുട്ബോളിനോടുള്ള നമ്മുടെ ആവേശം കളിക്കളത്തിലേക്കും പകരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ലോകകപ്പ് ഫുട്ബോള്‍ മേളയുടെ പ്രചാരണാര്‍ഥം സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന വണ്‍മില്യണ്‍ ഗോള്‍ മത്സരം ജില്ലാ സ്റ്റേഡിയത്തില്‍ ഗോളടിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കാല്‍പ്പന്ത് കളിയുടെ ആരവത്തിലേക്ക് ലോകം കാതോര്‍ക്കെ, ഫുട്ബോള്‍ ലോകകപ്പിന്റെ ആവേശത്തെ ജില്ലയും നെഞ്ചേറ്റിയിരിക്കുകയാണ്.

അടിസ്ഥാനപരമായ പരിശീലനം മുതല്‍ മികവുള്ള താരങ്ങളെ വാര്‍ത്തെടുക്കുന്നതിന് ജില്ലയിലെ അഞ്ച് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഫുട്ബോള്‍ പരിശീലനം നടത്തുന്നത്. ഫുട്ബോള്‍ അതിമനോഹരമായ കലയും മതവുമാണ്. രാജ്യങ്ങളുടേയും ഭാഷയുടേയും സംസ്‌കാരത്തിന്റേയും ഭേദങ്ങളില്ലാതെ മനുഷ്യരെ ഒന്നിപ്പിക്കുന്ന മാസ്മരികമായിട്ടുള്ള ഒന്നാണ് ഫുട്ബോള്‍. നമ്മുടെ കണ്ണുകളും കാതുകളും ദോഹയിലെ കളിക്കളത്തിലാണ്. ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആവേശം കേരളത്തിലെ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലും അലയടിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയെ സംബന്ധിച്ചിടത്തോളം ഈ ഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. ജില്ല ഫുട്ബോളിലേക്ക് അതിശക്തമായി തിരിച്ച് വരികയാണെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനം അര്‍പ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ഡിവൈഎസ്പി എസ്. നന്ദകുമാര്‍, കോച്ച് കെ.ടി ജോര്‍ജ്, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...