പോലീസ് സേന ജനസൗഹൃദ സേനയായി മാറി : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോലീസ് സേന ജനസൗഹൃദ സേനയായി മാറിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുതുതായി നിര്‍മ്മിച്ച ആറന്മുള പോലീസ് സ്റ്റേഷന്‍ ഹൈടെക് കെട്ടിട ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പോലീസ് സേനയില്‍ വലിയ മാറ്റമാണുണ്ടായിട്ടുള്ളത്. മികച്ച സേവനത്തിനുള്ള എല്ലാ സൗകര്യവും ആറന്മുള പോലീസ് സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.

പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുമ്പോള്‍ ഒപ്പം നിന്നതിന് നാടിന് നന്ദി അറിയിക്കുന്നു. തുടര്‍ പ്രവര്‍ത്തനത്തിനും ജനങ്ങളുടെ സഹായ സഹകരണം പ്രതീക്ഷിക്കുന്നു. പുതിയ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടന വേളയില്‍ 2018ലെ മഹാപ്രളയകാലം ഓര്‍ക്കുകയാണ്. പോലീസ് സേനാംഗങ്ങളും മസ്യത്തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ ഊണും ഉറക്കവുമില്ലാതെ ജനങ്ങളെ രക്ഷിച്ചത് ഓര്‍ക്കുന്നു. ചരിത്രവും പൈതൃകവുമുറങ്ങുന്ന നാട്ടില്‍ ആരംഭിച്ച പോലീസ് സ്റ്റേഷന്‍ എന്നും ജനോപകാരപ്രദമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരെയും കരാറുകാരനെയും ആദരിച്ചു.
ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം. മഹാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാന്‍ മാത്യു, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി,  കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. അജയകുമാര്‍, വാര്‍ഡ് അംഗം ശ്രീലേഖ, മുന്‍ എം എല്‍എമാരായ എ.പത്മകുമാര്‍, മാലേത്ത് സരളാദേവി, കെ.സി. രാജഗോപാല്‍, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീനാരാജന്‍, കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജി. സക്കറിയ, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ബി. അജി തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...