ആറന്മുള പോലീസ് സ്റ്റേഷന്‍ ഹൈടെക് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുളയിലെ പുതിയ ഹൈടെക് പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ പോലീസ് സ്റ്റേഷനുകളില്‍ ഒന്നാണ് ആറന്മുളയില്‍ പൂര്‍ത്തീകരിച്ചത്. 2018 ലെ പ്രളയത്തില്‍ പഴയ പോലീസ് സ്റ്റേഷന്‍ പൂര്‍ണമായി മുങ്ങിയിരുന്നു. ഇതേതുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രിയും ആറന്മുള എംഎല്‍എയുമായ വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്ന് 2018ലെ സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപ വകയിരുത്തി. തുടര്‍ന്ന് 2020 ഓഗസ്റ്റ് മാസത്തില്‍ വീണാ ജോര്‍ജ് എംഎല്‍എ ശിലാസ്ഥാപനം നടത്തിയാണ് പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്.

തറക്കല്ലിട്ട് 11 മാസത്തിനുള്ളില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മാണം പൂര്‍ത്തിയാക്കി. പ്രളയം നേരിടത്തക്കവിധം അത്യാധുനിക സൗകര്യങ്ങളോടെ പാര്‍ക്കിംഗ് ഉള്‍പ്പെടെ 12,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലയിലാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍ വാഹന പാര്‍ക്കിംഗ് സൗകര്യവും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും വനിതകള്‍ക്കുമുള്ള വിശ്രമ മുറികളും ഉണ്ട്. സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടം, ഫ്രണ്ട് ഓഫീസ്, റിക്കോര്‍ഡ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസ് റൂമുകള്‍ എന്നിവയും സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഭാഗമാണ്.

ഒന്നാം നിലയില്‍ എസ്എച്ച്ഒ ഓഫീസ്, ക്രൈം എസ്ഐ, എല്‍ ആന്‍ഡ് ഒ എസ്ഐ എന്നിവരുടെ ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍, റിസപ്ഷന്‍, ആയുധപ്പുര, ലോക് അപ് മുറികള്‍ എന്നിവയാണ്. രണ്ടാം നിലയില്‍ അഡീഷനല്‍ എസ്ഐമാരുടെ ഓഫീസ്, തൊണ്ടി മുതല്‍ സൂക്ഷിക്കുന്ന കേന്ദ്രം, റിക്കോര്‍ഡ് റൂം വനിത പോലീസ് ഓഫീസര്‍മാരുടെ വിശ്രമ കേന്ദ്രം, ലൈബ്രറി, ജിംനേഷ്യം, റിക്രിയേഷന്‍ കേന്ദ്രം എന്നിവയും ഉണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള വിശ്രമ മുറിയും കംപ്യൂട്ടര്‍ അനുബന്ധ സൗകര്യങ്ങള്‍ക്കുള്ള പ്രത്യേക മുറിയും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഭാവിയില്‍ സ്റ്റേഷന്‍ സോളാര്‍ ഊര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന സംവിധാനവും ഒരുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...