ആധുനിക പോലീസ് സ്‌റ്റേഷനുകള്‍ ജില്ലാ ആസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റും : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആധുനിക പോലീസ് സ്റ്റേഷനുകളുടെ വരവ് പത്തനംതിട്ട ജില്ലാ ആസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വനിതാ പോലീസ് സ്റ്റേഷന്‍, പത്തനംതിട്ട പോലീസ് കണ്‍ട്രോള്‍ റൂം എന്നിവയുടെ പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം ജില്ലാ സായുധ ക്യാമ്പ് ആസ്ഥാനത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു.

പുതിയ കെട്ടിടങ്ങള്‍ കൂടി വരുന്നതോടെ പത്തനംതിട്ട എസ് പി ഓഫീസ് പോലീസ് സോണായി മാറുകയാണ്. പുതുതായി നിര്‍മിക്കുന്ന വനിതാ പോലീസ് സ്റ്റേഷന്റ പരിധി ജില്ല മുഴുവനുമാണ്. പരാതിയുമായി ജില്ലാ അസ്ഥാനത്ത് എത്തുന്ന ഒരാള്‍ക്ക് എത്രയും വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന വിധത്തിലാണ് ആധുനിക സജീകരണങ്ങളടങ്ങിയ വനിതാ പോലീസ് സ്റ്റേഷന്‍ സജ്ജീകരിക്കുന്നത്.

1.48 കോടി രൂപ ചിലവില്‍ വനിതാ പോലീസ് സ്റ്റേഷനും ഒരു കോടി രൂപ ചിലവില്‍ കണ്‍ട്രോള്‍ റൂം നിര്‍മ്മാണവും പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ആന്റോ ആന്റണി എംപി,  ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം മഹാജന്‍, പത്തനംതിട്ട ഡിവൈഎസ് പി.കെ. സജീവ്,  വനിതാ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എ.ആര്‍. ലീലാമ്മ, പോലീസ് ഉദ്യോഗസ്ഥര്‍, സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎംശ്രീ : ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് വിദ്യാഭ്യാസമന്ത്രി ; പദ്ധതി ആർഎസ്എസ്...

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ 'പിഎം ശ്രീ' പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ...

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് കോടതി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി. 20...

തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവേ ക്രോസിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു : മേൽപ്പാലം...

0
എടത്വ : തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവേക്രോസിലുള്ള ഗതാഗതകുരുക്ക്...

കാസർകോട്ടെ ഖുറൈസി എക്‌സ്‌പ്രസ് പെനോയിൽ നിർമ്മാണ യൂണിറ്റ് ഉടമകൾ പിടിയിൽ ; ഖത്തറിലേക്ക് കയറ്റി...

0
കാസർകോട്: പെനോയിൽ മാനുഫാക്ചറിങ് കമ്പനി എന്ന വ്യാജേന പ്രവർത്തിച്ചിരുന്ന വൻ നിരോധിത...