ഹരിവരാസനം പുരസ്‌കാരം തിരുവിഴ ജയശങ്കറിന് മന്ത്രി വി എന്‍ വാസവന്‍ സമ്മാനിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം നാഗസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കറിന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തുറമുഖ- സഹകരണ- ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ സമ്മാനിച്ചു. അര്‍ഹമായ കരങ്ങളിലാണ് പുരസ്‌കാരം എത്തിയതെന്ന് മന്ത്രി പറഞ്ഞു. ആഗോളതലത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ് തിരുവിഴ ജയശങ്കറിന്റേത്. പ്രതിഭാശാലിയായ കലാകാരനായ തിരുവിഴ ജയശങ്കര്‍ നാഗസ്വരത്തെ ആഗോളതലത്തില്‍ പ്രശസ്തിയിലേക്ക് ഉയര്‍ത്തി. നാഗസ്വരം ജനകീയമാക്കിയതുള്‍പ്പെടെ പ്രശസ്തമായ നിരവധി അയ്യപ്പഭക്തിഗാനങ്ങള്‍ നാഗസ്വരത്തിലൂടെ ജനമനസിലെത്തിച്ചു. ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്ന പ്രതിഭയാണ് തിരുവിഴ ജയശങ്കറെന്നും മന്ത്രി സൂചിപ്പിച്ചു.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അയ്യപ്പ വിഗ്രഹവും തിരുവിഴ ജയശങ്കറിന് മന്ത്രി സമ്മാനിച്ചു. നാഗസ്വരത്തിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് തിരുവിഴ ജയശങ്കറെന്ന് അധ്യക്ഷന്‍ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പരാതികളില്ലാത്ത തീര്‍ത്ഥാടനകാലമായിരുന്നുവെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. റവന്യു (ദേവസ്വം) വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം പ്രശസ്തിപ്രത്രം വായിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ് കുമാര്‍, ശബരിമല എഡിഎം അരുണ്‍ എസ് നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പുരസ്‌കാര ജേതാവ് തിരുവിഴ ജയശങ്കര്‍ മറുപടി പ്രസംഗം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...