ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ നിലപാടാണെന്ന് മന്ത്രി വിഎന്‍ വാസവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ നിലപാടാണെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരുമെന്നും വിശ്വാസികളുടെ അവകാശം സംരക്ഷിച്ചുകൊണ്ട് മാത്രമേ സര്‍ക്കാര്‍ മുന്നോട്ടു പോകു എന്നും അദ്ദേഹം പറഞ്ഞു. ആചാരങ്ങളുമായി പാണ്ഡിത്യം ഉള്ളവരുമായി ചര്‍ച്ചചെയ്ത് വേണം തീരുമാനമെടുക്കാനെന്നും മുന്‍പ് നല്‍കിയ സത്യവാങ്മൂലത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഴ് കാര്യങ്ങളാണ് കോടതി ഒരു ചോദ്യ രൂപത്തില്‍ ഗവണ്‍മെന്റിനോട് സത്യവാങ്മൂലം കൊടുക്കാന്‍ പറഞ്ഞിരിക്കുന്നത്.

കോടതിക്ക് ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള ഭരണഘടനാപരമായ അധികാരവും അവകാശത്തെയും സംബന്ധിച്ചുള്ള നമ്മുടെ അഭിപ്രായങ്ങള്‍, അതെല്ലാം ചേര്‍ത്തുകൊണ്ടുള്ളതാണ് ഏഴ് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. 2007ല്‍ നമ്മള്‍ കൊടുത്ത ഒരു സത്യവാങ്മൂലമുണ്ട്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ആചാര കാര്യങ്ങളില്‍ പാണ്ഡിത്യമുള്ളവരും ഒപ്പം സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുമുള്ള വിദഗ്ദ സമിതിയായിരിക്കണം എന്നുള്ള അഭിപ്രായം 2007ല്‍ സുപ്രീംകോടതി മുന്‍പാകെ സംസ്ഥാന ഗവണ്‍മെന്റ് കൊടുത്തിട്ടുണ്ട്. ആ കാര്യം കൂട്ടിച്ചേര്‍ക്കും. എല്ലാ കാലത്തും വിശ്വാസികളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകണം എന്ന നിലപാടായിരിക്കും ഗവണ്‍മെന്റിന് ഉണ്ടായിരിക്കുക. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കുന്ന ഘട്ടത്തില്‍ അത് സംബന്ധിച്ച കാര്യങ്ങളും പറയും – അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

മോശം റോഡുകളെക്കുറിച്ച് പരാതിപ്പെട്ട ഗ്രാമവാസികൾക്ക് എം.എൽ.എയുടെ ഭീഷണി ; ചോദ്യം ചെയ്താൽ ജയിലിൽ അടക്കും

0
ലഖ്‌നൗ: യുപിയില്‍ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ ഗ്രാമവാസികള്‍ക്ക് എതിരെ ഭീഷണിയുമായി ബിജെപി...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...