ശബരിമലയിൽ എത്തുന്ന ഒരു തീർത്ഥാടകൻ പോലും ദർശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് മന്ത്രി വി എൻ വാസവൻ

For full experience, Download our mobile application:
Get it on Google Play

പമ്പ : പരാതികൾ ഇല്ലാതെ മണ്ഡലകാലം പര്യവസാനിക്കുകയാണ്. ശബരിമലയിൽ എത്തുന്ന ഒരു തീർത്ഥാടകൻ പോലും ദർശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് മന്ത്രി വി എൻ വാസവൻ. മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ഇന്ന് ശബരിമല അവലോകന യോഗം ചേർന്നു. മകരവിളക്ക് തീർത്ഥാടനമായി ബന്ധപ്പെട്ടായിരുന്നു പമ്പയിൽ യോഗം ചേർന്നത്. തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകും. കോടതി നിർദ്ദേശപ്രകാരം സ്പോട്ട് ബുക്കിംഗ് 5000 ആയി തുടരും. വെർച്ചൽ ക്യൂ ബുക്കിംഗ് നിലവിലെ സംവിധാനം തുടരും. തിരുവാഭരണ പാതയിൽ തടസ്സങ്ങൾ ഉണ്ടാകില്ല. ഇതിനായി വനം വകുപ്പുമായി ചേർന്ന് പ്രവർത്തിക്കും. കാനന പാതയിലൂടെ ഉള്ള അയ്യപ്പന്മാരുടെ വരവിന് ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് വരുന്ന വണ്ടികൾക്ക് കുമളിയിൽ പാർക്ക് ചെയ്യാൻ ആവശ്യമായ സൗകര്യം ഉറപ്പാക്കും. ഇതിനായി കേരള -തമിഴ്നാട് വനവകുപ്പ് സംയുക്തമായി പ്രവർത്തിക്കും.

മകരവിളക്ക് ദിവസങ്ങളിൽ പർണ്ണ ശാലയിൽ ഇത്തവണയും ദേവസ്വം വകുപ്പ് ഭക്ഷണം എത്തിച്ചു നൽകും. ദേവസ്വം ബോർഡ് ഭക്ഷണം എത്തിച്ചു നൽക്കുന്ന സാഹചര്യത്തിൽ പർണ്ണശാലയിൽ പാചകം പാടില്ല. മകര വിളക്ക് വ്യൂ പോയിന്റുകൾ നേരത്തെ തന്നെ ക്രമീകരിക്കും. മകരവിളക്കിന് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് വിന്യസിക്കും. മകര വിളക്കിന് കെഎസ്ആർടിസി എണ്ണൂറിലധികം സർവ്വീസുകൾ നടത്തും. ശബരിമലയിലെ ശുചീകരണ തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കും. അരവണ ഉത്പാദനം വർദ്ധിപ്പിച്ചു. ആദ്യ ഘട്ടത്തിൽ 40 ലക്ഷത്തോളം ബഫർ സോൺ സ്റ്റോക്ക് ഉണ്ടായിരുന്നു. ശബരിമലയിലെ ശുചീകരണ തൊഴിലാളികളുടെ വേതനം വർധിപ്പിക്കുമെന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...