Friday, March 29, 2024 2:16 am

ക്ലാസ് പഠനം മുടക്കിയുള്ള പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ക്ലാസ് പഠനം മുടക്കിയുള്ള പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യം അധ്യാപകരും സ്കൂള്‍ അധികൃതരും പി. ടി. എ യും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തളിര് സ്കോളര്‍ഷിപ്പ് വിതരണവും തളിര് സ്കോളര്‍ഷിപ്പ് 2022 – 23 രജിസ്ട്രേഷന്‍ ഉദ്ഘാടനവും തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു മന്ത്രി.

Lok Sabha Elections 2024 - Kerala

കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു വരുന്ന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാസികയാണ് ‘തളിര്. സര്‍ക്കാരിന് കീഴില്‍ കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കുന്ന ഏക മാസികയാണ് തളിര്. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിനും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന ഒരു മാസിക കൂടിയാണ് തളിര്. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസുവരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് തളിര് സ്കോളര്‍ഷിപ്പ് പരീക്ഷ.

ജൂനിയര്‍ (5, 6, 7 ക്ലാസുകള്‍), സീനിയര്‍ (8, 9, 10 ക്ലാസുകള്‍) വിഭാഗങ്ങളില്‍ പ്രത്യേകമായാണ് പരീക്ഷ നടത്തുന്നത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായാണ് പരീക്ഷ. സംസ്ഥാനതല മത്സര വിജയികളെ കൂടാതെ ജില്ലാതല മത്സര വിജയികള്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. ജില്ലാതലത്തില്‍ ഓരോ വിഭാഗത്തിലും ഏറ്റവും ഉയര്‍ന്ന് മാര്‍ക്ക് വാങ്ങുന്ന 30 കുട്ടികള്‍ക്ക് 1000/- രൂപ (ആയിരം രൂപ)യും അതിനുശേഷം വരുന്ന 50 കുട്ടികള്‍ക്ക് 500/- (അഞ്ഞൂറ് രൂപ) സ്കോളര്‍ഷിപ്പായി നല്‍കുന്നുണ്ട്. ഓരോ ജില്ലയിലെയും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ത്ഥിക്കായിരിക്കും സംസ്ഥാനതലത്തില്‍ പരീക്ഷയ്ക്ക് പങ്കെടുക്കാന്‍ അര്‍ഹത. പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, തളിര് മാസിക, സ്കൂള്‍ സിലബസുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം എന്നിവയെ ആസ്പദമാക്കിയാണ് തളിര് സ്കോളര്‍ഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നത്. തളിര് സ്കോളര്‍ഷിപ്പ് പരീക്ഷക്ക് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി

0
ഇടുക്കി: ഇടുക്കിയിൽ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി....

ലോക്‌സഭാ ഇലക്ഷൻ : ഡിജിറ്റൽ പ്രചാരണത്തിലും മുന്നിൽ ബിജെപി

0
ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച...

വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവ് പിടിയിൽ

0
സുല്‍ത്താന്‍ബത്തേരി: വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ്...

ടിപ്പർ ലോറിയും ഗുഡ്സ് വാനും കൂട്ടിയിടിച്ചു ; രണ്ട് പേർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്....