വിവാഹം ആഘോഷിക്കാന്‍ വരന്‍ തോക്കെടുത്തു ; വെടിയേറ്റ് സൈനികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ വിവാഹ പരിപാടി കൊഴുപ്പിക്കാന്‍ തോക്ക് ഉപയോഗിച്ച്‌ നടത്തിയ ‘സെലിബ്രേറ്ററി ഫയറിങ്ങില്‍’ വരന്റെ കൂട്ടുകാരന്‍ മരിച്ചു.
സൈനികന്‍ കൂടിയായ കൂട്ടുകാരന് വരന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സോന്‍ഭദ്ര ജില്ലയിലാണ് സംഭവം. വരന്‍ മനീഷിന്റെ കൈയിലിരുന്ന തോക്കില്‍ നിന്ന് വെടിയേറ്റ് ബാബു ലാല്‍ യാദവാണ് മരിച്ചത്.

വിവാഹ ആഘോഷ പരിപാടിക്കിടെ വേദിയില്‍ വെച്ചാണ് സെലിബ്രേറ്ററി ഫയറിങ്ങ് നടത്തിയത്. വരന് ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നതിന്റെയും സംഭവത്തിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആഘോഷ പരിപാടിക്കിടെ വെടിയുതിര്‍ത്തപ്പോഴാണ് അബദ്ധത്തില്‍ കൂട്ടുകാരന് വെടിയേറ്റത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ജമ്മുവില്‍ നിന്നാണ് സൈനികന്‍ എത്തിയത്. കൂട്ടുകാരന്റെ തോക്കാണ് പരിപാടിക്കായി ഉപയോഗിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...