ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍-ഡീസല്‍ വില കുറയുമെന്ന പ്രചാരണം തെറ്റിദ്ധാരണജനകം : ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍-ഡീസല്‍ വില കുറയുമെന്ന പ്രചാരണ തെറ്റിദ്ധാരണജനകമെന്ന്​ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്തുകയല്ല അധിക തീരുവ കുറക്കുകയാണ്​ പെട്രോള്‍, ഡീസല്‍ വില കുറക്കാനുള്ള പോംവഴിയെന്ന്​ അദ്ദേഹം പറഞ്ഞു. നിലവില്‍ 30 രൂപയിലധികം പെട്രോളിനും ഡീസലിനും തീരുവയായി കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്നുണ്ട്​. ഇത്​ കുറക്കാന്‍ തയാറായാല്‍ പെട്രോള്‍, ഡീസല്‍ വില കുറയുമെന്ന്​ അദ്ദേഹം പറഞ്ഞു.

ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ നിലവില്‍ ഇന്ധനികുതിയിലൂടെ സംസ്ഥാനങ്ങള്‍ക്ക്​ ലഭിക്കുന്ന വരുമാനം പകുതിയായി കുറയും. വരുമാനത്തിന്‍റെ പകുതി കേന്ദ്രസര്‍ക്കാറിനാകും ലഭിക്കുക. മദ്യവും പെട്രോളും ഡീസലി​േന്‍റയും നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാറിന്​ തന്നെ നല്‍കുന്നതാണ്​ നല്ലതെന്ന്​ ജി.എസ്​.ടി കൗണ്‍സിലില്‍ കേരളം വാദിച്ചു.

ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍-ഡീസല്‍ വില കുറയുമെന്ന പ്രചാരണം ബി.ജെ.പിയെ പോലുള്ള രാഷ്​ട്രീയ പാര്‍ട്ടികള്‍ കേരളത്തില്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിച്ചെണ്ണയുടെ നികുതി സംബന്ധിച്ച ആശങ്കക്കും കഴിഞ്ഞ ദിവസത്തെ ജി.എസ്​.ടി കൗണ്‍സില്‍ യോഗത്തില്‍ പരിഹാരമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...