മന്ത്രിമാരുടെ സംഘം മെഡിക്കല്‍ കോളേജില്‍ ; വകുപ്പ് മേധാവികളുടെ യോഗം അല്‍പസമയത്തിനകം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മെഡിക്കല്‍ കോളജ് വകുപ്പ് മേധാവികളുടെ യോഗം അല്‍പസമയത്തിനകം ചേരും. യോഗത്തില്‍ പങ്കെടുക്കാനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ സംഘം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തി. മന്ത്രിമാരായ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടുണ്ട്. വകുപ്പ് തലവന്മാരുമായും ജില്ലാ കളക്ടറുമായും മന്ത്രിമാര്‍ ചര്‍ച്ച നടത്തും.

നിപ സ്ഥിരീകരിച്ച ചാത്തമംഗലം മുന്നൂരില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ടീമാണ് കോഴിക്കോട് എത്തിയത്. മരിച്ച കുട്ടി റമ്പൂട്ടാന്‍ കഴിച്ചെന്ന് കരുതുന്ന സ്ഥലം സംഘം സന്ദര്‍ശിച്ചു. ഇവിടെ നിന്നും റമ്പൂട്ടാന്‍ സാംപിളുകളും സംഘം ശേഖരിച്ചു.

രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച ഒന്‍പതാം വാര്‍ഡ് ഇതോടെ അടച്ചു. സമീപ വാര്‍ഡുകള്‍ ഭാഗീകമായും അടച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...