‘എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തിക്കൊള്ളണമില്ലല്ലോ, അതിനുള്ള സമയവും കിട്ടിയിരുന്നില്ല : മന്ത്രി ആ‍ർ ബിന്ദു

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ സംസ്കാര ചടങ്ങുകളിൽ ജനപ്രതിനിധികൾ പങ്കെടുക്കാതിരുന്നതിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. ജില്ലയിലെ മന്ത്രി എത്തിയെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തിക്കൊള്ളണം എന്നില്ലല്ലോ. അതിനുള്ള സമയവും കിട്ടിയിരുന്നില്ലെന്നും അന്ത്യയാത്രയിൽ മന്ത്രിമാർ പങ്കെടുക്കാത്തതിനെക്കുറിച്ച് മന്ത്രി പ്രതികരിച്ചു. സ്ത്രീ സുരക്ഷയെക്കുറിച്ച് കൂടുതൽ പ്രചരണം നടത്തേണ്ടുന്ന സമയമാണിത്. പോലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അഞ്ച് വയസുകാരിയുടെ പൊതുദർശനത്തിനും സംസ്കാര ചടങ്ങുകൾക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ പോലും എത്താത്തതിൽ പ്രതിഷേധം വ്യക്തമാക്കി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സർക്കാരിന് ഔചിത്യം ഇല്ലെന്ന് ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറ‍ഞ്ഞു. സർക്കാർ പ്രതിനിധി പോലും പങ്കെടുക്കാത്തത് പ്രതിഷേധാർഹമാണ്. മന്ത്രി പി രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ലെന്നും എറണാകുളത്ത് വ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് തീരുമാനമെന്നും ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. നാളെ ബ്ലോക്ക് തലത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും ആലുവ പോലീസ് സ്റ്റേഷനിലേക്കും നാളെ കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം വിവരിച്ചു.

സർക്കാർ കേരളത്തിൽ മദ്യം ഒഴുകുകയാണെന്നും ലഹരിയിൽ നിന്നും മോചനം ഇല്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും മുഹമ്മദ് ഷിയാസ് അഭിപ്രായപ്പെട്ടു. ആലുവയിൽ കുട്ടിയെ കാണാതായത് മുതൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതുവരെയുള്ള സംഭവത്തിൽ പോലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത് വലിയ വീഴ്ച്ചയാണെന്നും ഡി സി സി പ്രസിഡന്‍റ് വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രത്തിന്റെ ഇടപെടലിൽ ഇന്ത്യയിലെ 1.60 ലക്ഷം അക്കൗണ്ടുകൾ നീക്കി ; നടപടികൾ വിശദീകരിച്ച്...

0
ഡൽഹി : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കമുള്ള ഇൻസ്റ്റഗ്രാം പരസ്യങ്ങൾക്കെതിരെ...

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

0
കോട്ടയം : സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൌജന്യ സർവീസ് അനുവദിച്ച പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ...

തുരങ്കപാത വേണമെന്ന് വാദിക്കുന്നവര്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെ കുറിച്ചും മനസിലാക്കണം ; ബിനോയ് വിശ്വം

0
തിരുവനന്തപുരം: വയനാട് തുരങ്കപാത നിര്‍മാണത്തില്‍ സിപിഐക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി...

ഉത്തരേന്ത്യയിൽ കനത്ത മഴ ; ദില്ലിയിൽ ജനജീവിതം സ്തംഭിച്ചു

0
ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം ശക്തി പ്രാപിക്കുന്നു. കനത്ത മഴയെ തുടർന്ന് രാജ്യതലസ്ഥാനമായ...