ആലുവയിലെ കുട്ടിയുടെ കൊലപാതകം ; പരസ്പരം പഴിചാരി രാഷ്ട്രീയ പാർട്ടികൾ, പ്രതിഷേധ മാർച്ചുകൾ നാളെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവയിലെ കുട്ടിയുടെ സംസ്കാരത്തിന് പിന്നാലെ വൻ രാഷ്ട്രീയ പോര് ഉടലെടുക്കുന്നു. പരസ്പരം പഴിചാരി രാഷ്ട്രീയപാർട്ടികൾ രംഗത്ത് വന്നിരിക്കുകയാണ്. കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള വിവിധ പാർട്ടികളുടെ മാർച്ചുകൾ നാളെ നടക്കും. പോലീസ് അനാസ്ഥയ്ക്കെതിരെ കോൺഗ്രസ്‌ പോലീസ് സ്റ്റേഷൻ മാർച്ച് പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ്‌ ഭരിക്കുന്ന നഗരസഭയുടെ വീഴ്ച്ച ആരോപിച്ചാണ് ഇടത് മുന്നണിയുടെ നഗരസഭയിലേക്കുള്ള മാർച്ച്. അതിനിടെ പ്രതിഷേധവുമായി ബിജെപിയും എസ്പി ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ആലുവയിൽ കുട്ടിയുടെ സംസ്കാര ചടങ്ങുകളിൽ ജനപ്രതിനിധികളാരും പങ്കെടുത്തിരുന്നില്ലെന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

അഞ്ച് വയസുകാരിയുടെ പൊതുദർശനത്തിനും സംസ്കാര ചടങ്ങുകൾക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ പോലും എത്താത്തതിൽ പ്രതിഷേധം വ്യക്തമാക്കി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സർക്കാരിന് ഔചിത്യം ഇല്ലെന്ന് ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറ‍ഞ്ഞു. സർക്കാർ പ്രതിനിധി പോലും പങ്കെടുക്കാത്തത് പ്രതിഷേധാർഹമാണ്. മന്ത്രി പി രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ലെന്നും എറണാകുളത്ത് വ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് തീരുമാനമെന്നും ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. നാളെ ബ്ലോക്ക് തലത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും ആലുവ പോലീസ് സ്റ്റേഷനിലേക്കും നാളെ കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം വിവരിച്ചു.

സർക്കാർ കേരളത്തിൽ മദ്യം ഒഴുകുകയാണെന്നും ലഹരിയിൽ നിന്നും മോചനം ഇല്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും മുഹമ്മദ് ഷിയാസ് അഭിപ്രായപ്പെട്ടു. ആലുവയിൽ കുട്ടിയെ കാണാതായത് മുതൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതുവരെയുള്ള സംഭവത്തിൽ പോലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത് വലിയ വീഴ്ച്ചയാണെന്നും ഡി സി സി പ്രസിഡന്‍റ് വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐ- സിപിഎം തർക്കം തുടരട്ടെയെന്നും യുഡിഎഫിന് ഇപ്പോൾ തന്നെ ആവശ്യത്തിന് എംഎൽഎമാർ ഉണ്ടെന്നും മന്ത്രി...

0
തിരുവനന്തപുരം: ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ യുഡിഎഫ് കാത്തിരിക്കുന്നുവെന്ന മുതിർന്ന സിപിഎം...

സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണമായി ആലപിക്കും

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണമായി ആലപിക്കും....

ഹോട്ടലിന് മുകളിൽ നിന്ന് ചാടിയ യുവതി മരിച്ചു ; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി, ഒപ്പം താമസിച്ച...

0
കൊല്ലം : ഹോട്ടൽ കെട്ടിടത്തിൽനിന്നു ചാടിയ യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി...

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി കിഷന്‍

0
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി...